Kannur

കൊവിഡ് 19; കണ്ണൂരില്‍ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി

സംശയനിവാരണത്തിന് ഹെല്‍പ് ലൈന്‍ നമ്പറുകള്‍

കൊവിഡ് 19; കണ്ണൂരില്‍ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി
X
കണ്ണൂര്‍: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയിലെ കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാര്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. രണ്ടാംഘട്ട രോഗ വ്യാപനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ഡവലപ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ആരോഗ്യം, പോലിസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ്, ഗതാഗതം, വ്യവസായം എന്നീ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് വാര്‍ റൂം രൂപീകരിച്ചത്. ജില്ലാ പ്ലാനിങ് ഓഫിസ് കെട്ടിടത്തിലാണ് വാര്‍ റൂം പ്രവര്‍ത്തിക്കുന്നത്.

പൊതുജനങ്ങള്‍ക്ക് കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് വാര്‍റൂമിലെ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാന്‍ കഴിയും. കൊവിഡുമായി ബന്ധപ്പെട്ട് 700ഓളം കോളുകളാണ് ഒരു ദിവസം ഇവിടെ എത്തുന്നത്. കൊവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങള്‍, വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൗണ്‍സിലിങിനും സാമൂഹിക മാനസികാരോഗ്യം, വൈദ്യ സഹായങ്ങള്‍ക്കും മറ്റു കൊവിഡ് സംശയങ്ങള്‍ക്കുമായി ജില്ലയിലെ വാര്‍റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

സേവനങ്ങള്‍, ഫോണ്‍ നമ്പര്‍(യഥാക്രമം):

കൊവിഡ് കണ്‍ട്രോള്‍ സെല്‍ 0497 2700194

കൊവിഡ് വാര്‍ റൂം ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍: 0497 2700194, 0497 2713437, 9400066062, 9400066616(24 മണിക്കൂര്‍).

ഓക്സിജന്‍ വാര്‍ റൂം 8281899687(24 മണിക്കൂര്‍)

കൊവിഡ് ടെസ്റ്റ് സംബന്ധിച്ച ആവശ്യങ്ങള്‍: 8281599681(രാവിലെ 9-5).

വാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍: 8281599680(രാവിലെ 9-5).

കൗണ്‍സിലിങിനും മാനസികാരോഗ്യത്തിനും: 9495142091, 04972734343(രാവിലെ 9-5).

വൈദ്യസഹായങ്ങളും കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങളും: 8281599682(രാവിലെ 9-5).

Covid 19: 24 hours war room starts in Kannur

Next Story

RELATED STORIES

Share it