Kannur

കണ്ണൂരില്‍ 127 പേര്‍ക്ക് രോഗമുക്തി; വീടുകളില്‍ ചികില്‍സയിലുള്ളത് 2699 പേര്‍

കണ്ണൂരില്‍ 127 പേര്‍ക്ക് രോഗമുക്തി;   വീടുകളില്‍ ചികില്‍സയിലുള്ളത് 2699 പേര്‍
X

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 127 പേര്‍ കൊവിഡ് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ ഇതുവരെ രോഗം ഭേദമായവരുടെ എണ്ണം 6366 ആയി. ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10532 ആണ്. കൊവിഡ് ബാധിച്ച് മരിച്ച 42 പേര്‍ ഉള്‍പ്പെടെ 98 കൊവിഡ് പോസിറ്റീവ് രോഗികള്‍ മരണപ്പെട്ടു. ബാക്കി 3758 പേര്‍ ചികില്‍സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2699 പേര്‍ വീടുകളിലും ബാക്കി 1059 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്റര്‍ 236, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് 154, തലശ്ശേരി ജനറല്‍ ആശുപത്രി 62, കണ്ണൂര്‍ ജില്ലാ ആശുപത്രി 43, കണ്ണൂര്‍ ആസ്റ്റര്‍ മിംസ് 16, ചെറുകുന്ന് എസ് എം ഡി പി 6, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി 30, എകെജി ആശുപത്രി 34, ധനലക്ഷ്മി 8, ജിം കെയര്‍ 42, ടെലി ആശുപത്രി 8, ആര്‍മി ആശുപത്രി 2, നേവി 2, ലൂര്‍ദ് 2, ജോസ്ഗിരി 5, തലശ്ശേരി കോഓപറേറ്റീവ് ആശുപത്രി 4, തളിപ്പറമ്പ് കോ-ഓറേറ്റീവ് ആശുപത്രി 3, എംസിസി 7, കൊയിലി 5, ആശിര്‍വാദ് 2, മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രി 2, സ്‌പെഷ്യലിറ്റി 1, വിവിധ ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 329. ജില്ലയ്ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സി എഫ് എല്‍ ടി സികളിലുമായി 54 പേരും ചികില്‍സയിലുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15168 പേരാണ്. ഇതില്‍ 14006 പേര്‍ വീടുകളിലും 1162 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 123532 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 123134 എണ്ണത്തിന്റെ ഫലം വന്നു. 398 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Covid: 127 cured in Kannur; 2699 are undergoing treatment at home




Next Story

RELATED STORIES

Share it