കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
BY NSH9 Jan 2022 7:34 AM GMT
X
NSH9 Jan 2022 7:34 AM GMT
കണ്ണൂര്‍: പയ്യന്നൂര്‍ പരിയാരം എഴിലോട് ദേശീയ പാതയില്‍ കാറും ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ തൃക്കരിപ്പുര്‍ പൂച്ചോലില്‍ ഇബ്രാഹിമിന്റെ മകന്‍ അഹമ്മദാണ് (22) മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
വടകര സ്വദേശി മസ്‌കര്‍, പെരുമ്പ സുഹൈര്‍, മഞ്ചേശ്വരം മുബഷിര്‍, ചെറുപുഴ ആഡ്രിന്‍, അബ്ദുല്‍ ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ആറുപേരും പാലക്കയംതട്ട് സന്ദര്‍ശിക്കാന്‍ പോവുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. പരിക്കേറ്റവരെ പരിയാരം ഗവ.മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര് അന്വേഷിച്ച കേസില് ദുരൂഹത; എലത്തൂര്...
10 Sep 2024 5:27 PM GMTആര്എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല് കൊലക്കേസ്: പിണറായി-ആര്എസ്എസ് ഡീല്...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില് അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTതൊഴിലാളി ദ്രോഹ നയങ്ങള്ക്കെതിരേ എസ്ഡിടിയുവിന്റെ കലക്ടറേറ്റ് ധര്ണ
10 Sep 2024 3:17 PM GMTപിണറായി കേരളത്തെ ആര്എസ്എസിന് പണയംവച്ച മുഖ്യമന്ത്രി: ഷംസീര് ഇബ്രാഹീം
10 Sep 2024 3:09 PM GMT