Kannur

കണ്ണൂരില്‍ 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

കണ്ണൂരില്‍ 16 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
X

കണ്ണൂര്‍: ജില്ലയില്‍ പുതുതായി കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ 16 തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ 17ാം ഡിവിഷന്‍, പേരാവൂര്‍ 2, മാലൂര്‍ 13, മാങ്ങാട്ടിടം 3, ചെമ്പിലോട് 3, 5, 15, 17, 19, തൃപ്പങ്ങോട്ടൂര്‍ 18, ഇരിട്ടി 2, കൂത്തുപറമ്പ് 6, മൊകേരി 5, കീഴല്ലൂര്‍ 10 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്‍മെന്റ് സോണുകളായത്.

ഇവിടങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്കാണ് കൊവിഡ് ബാധയെന്നതിനാല്‍ രോഗികളുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കുക. ഇതിനു പുറമെ, സമ്പര്‍ക്കം മൂലം രോഗബാധയുണ്ടായ പിണറായി 8, കോളയാട് 7 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പാനൂര്‍ നഗരസഭ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്കുകളും ദേശസാല്‍കൃത ബാങ്കുകളും ഇന്നുമുതല്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

അതിനിടെ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുമായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഓണ്‍ലൈന്‍ കോണ്‍ഫറന്‍സ് നടത്തും. ചൊവ്വാഴ്ച രാവിലെ 11.30നാണ് പരിപാടി. തദ്ദേശസ്ഥാപന തലങ്ങളില്‍ കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ഒരുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് കോണ്‍ഫറന്‍സില്‍ ചര്‍ച്ച ചെയ്യും. എസ്പി, സബ് കലക്ടര്‍മാര്‍, ഡിഎംഒ, ഡിവൈഎസ്പിമാര്‍, ഡിഡിപി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് അധ്യക്ഷന്മാരോടൊപ്പം പങ്കെടുക്കാം.

16 more wards in Kannur in the Containment Zone


Next Story

RELATED STORIES

Share it