Kannur

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍

കണ്ണൂരില്‍ വന്‍ കഞ്ചാവ് വേട്ട; ആറ് കിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍
X

കണ്ണൂര്‍: ജില്ലയില്‍ ആറ് കിലോ കഞ്ചാവുമായി മൂന്നുപേരെ അറസ്റ്റുചെയ്തു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തില്‍ നടത്തിയ പരിശോധനയിലാണ് കോഴിക്കോട് തിരുവണ്ണൂര്‍ അമേട്ടില്‍ വീട്ടില്‍ പി സനൂപ് (31), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ മുന്ന ആചാരി (23), ഒഡീഷ സംസ്ഥാനത്ത് നായഗ്ര വില്ലേജില്‍ ശങ്കര്‍ നാരായണ ആചാരി (27) എന്നിവരെയാണ് കണ്ണൂര്‍ എക്‌സൈസ് റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി ആനന്ദകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

വന്‍തോതില്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന അന്തര്‍സംസ്ഥാന മയക്കുമരുന്ന് കടത്തിലെ പ്രധാനികളാണ് പിടിയിലായത്. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ അമിതലാഭം പ്രതീക്ഷിച്ച് ട്രെയിന്‍മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് വന്‍തുകയ്ക്ക് കഞ്ചാവെത്തിച്ചുനല്‍കുന്ന പ്രധാനികളാണ് പിടിക്കപ്പെട്ട മൂന്നുപേരും.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ടി യേശുദാസ്, പ്രിവന്റീവ് ഓഫിസര്‍മാരായ ജോര്‍ജ് ഫെര്‍ണാണ്ടസ്, എം കെ സന്തോഷ്, എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ്, കെ രജിരാഗ്, കെ ബിനീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ വി ഹരിദാസന്‍, എഫ് പി പ്രദീപ് എന്നിവരടങ്ങിയ എക്‌സൈസ് സംഘമാണ് സാഹസികമായി കഞ്ചാവ് കടത്തുസംഘത്തെ എക്‌സൈസിന്റെ വലയിലാക്കിയത്.

ഇവരെ ചോദ്യം ചെയ്തതില്‍ എക്‌സൈസിന് അന്തര്‍സംസ്ഥാന മയക്കുമരുന്നു കടത്ത് സംഘത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പിടികൂടിയ മൂന്നുപേരെയും തിങ്കളാഴ്ച രാവിലെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കും. തുടര്‍നടപടികള്‍ വടകര എന്‍ഡിപി എസ് കോടതിയില്‍ നടക്കും.

Next Story

RELATED STORIES

Share it