Ernakulam

പള്ളിത്തര്‍ക്കം: പരിഹാരം തേടി ഓര്‍ത്ത്‌ഡോക്‌സ് യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച

പള്ളിത്തര്‍ക്കം:  പരിഹാരം തേടി ഓര്‍ത്ത്‌ഡോക്‌സ് യാക്കോബായ വിഭാഗങ്ങളുടെ സമവായ ചര്‍ച്ച
X

കൊച്ചി: പള്ളിത്തര്‍ക്ക വിഷയത്തില്‍ പരിഹാരം തേടി ഓര്‍ത്ത്‌ഡോക്‌സ് യാക്കോബായ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമവായ ചര്‍ച്ച നടത്തി. പള്ളിളുടെ പേരില്‍ ഇരു വിഭാഗവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ സമവായം കണ്ടെത്തുന്നതിന് ശ്രമിക്കണമെന്നുള്ള കോടതിയുടെയും സര്‍ക്കാരിന്റെയും നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചര്‍ച്ച സംഘടിപ്പിച്ചതെന്ന് യാക്കോബായ സഭ യുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്കായി ജനുവരി ആദ്യവാരം വീണ്ടും യോഗം ചേരുമെന്നും ഇവര്‍ വ്യക്തമാക്കി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്നലെ വൈകിട്ടോടെ എളമക്കരയിലായിരുന്നു ചര്‍ച്ച.

യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ്, വൈദിക ട്രസ്റ്റി സ്ലീബ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, സഭാ സെക്രട്ടറി പീറ്റര്‍ കെ. ഏലിയാസ്, അത്മായ ട്രസ്റ്റി ഷാജി ചുണ്ടയില്‍ എന്നിവരും ഓര്‍ത്ത്‌ഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് മൂവാറ്റുപുഴ ആസ്ഥാനമായ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് അത്തനാസിയോസ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഏറെ നാളുകളായി പള്ളിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ പരസ്പരം പോരടിച്ചുകൊണ്ടിരിക്കുകയാണ്.

പിറവം വലിയ പള്ളിയുടടെ വിഷയത്തില്‍ ഒര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രികോടതി വിധി ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും യാക്കോബായ വിഭാഗ വിശ്വാസികള്‍ ആത്മഹത്യഭീഷണിഉള്‍പ്പെടെ മുഴ്ക്ക് ചെറുത്ത് നില്‍പു നടത്തിയതിനെ തുടര്‍ന്ന് വിധി നടപ്പാക്കാന്‍ കഴിഞ്ഞില്ല. കോതമംഗലം ചെറിയ പളളിയുടെ കാര്യത്തിലു യാക്കോബായ വിഭാഗം ചെറുത്ത് നില്‍പു നടത്തിയതോടെ ഇവിടെയും കോടതി വിധി നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടയിലാണ് ഇപ്പോള്‍ ഇരു വിഭാഗങ്ങളും സമവായത്തിന് ശ്രമം ആരംഭിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it