Ernakulam

പിടിച്ച് പറി,മോഷണം കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍

മട്ടാഞ്ചേരി സ്വദേശിയും ഇപ്പോള്‍ വര്‍ക്കലയില്‍ താമസിച്ചു വരുന്നതുമായ സനോജ് (വര്‍ക്കല സനു), പട്ടര്മനു എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഇക്ബാല്‍ എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്

പിടിച്ച് പറി,മോഷണം കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍
X

കൊച്ചി: പിടിച്ച് പറി,പോക്കറ്റടി കേസുകളിലെ പ്രതികളെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി സ്വദേശിയും ഇപ്പോള്‍ വര്‍ക്കലയില്‍ താമസിച്ചു വരുന്നതുമായ സനോജ് (വര്‍ക്കല സനു), പട്ടര്മനു എന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് ഇക്ബാല്‍ എന്നിവരെയാണ് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം സെന്‍ട്രല്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് എറണാകുളം മാര്‍ക്കറ്റ് റോഡ് ബിവറേജിന് മുന്‍വശം വച്ച് രാത്രിയില്‍ നടന്ന് പോവുകയായിരുന്ന യുവാവിനെ അക്രമിച്ച് ബാഗും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലെ രണ്ടാംപ്രതിയാണ് മട്ടാഞ്ചേരി സ്വദേശിയും ഇപ്പോള്‍ വര്‍ക്കലയില്‍ താമസിച്ചു വരുന്നതുമായ സനോജ് (വര്‍ക്കല സനു)

.സംഭവം നടന്ന് പിറ്റേ ദിവസം തന്നെ ഒന്നാം പ്രതി ആല്‍ബിയെ (അലി) പോലിസ് പിടിച്ചിരുന്നു. ഇതറിഞ്ഞ പ്രതി സനോജ് നടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവ് ഭാഗത്ത് ഇയാളെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ തിരച്ചിലില്‍ പിടിയിലാവുകയായിരുന്നു.കേരളത്തിലുടനീളം പോക്കറ്റടിക്ക് കേസുകളുള്ളയാളാണ് പട്ടര്മനു എന്ന പേരില്‍ അറിയുന്ന മുഹമ്മദ് ഇക്ബാല്‍.തിരക്കുള്ള ഇടങ്ങളിലും പൊതുവാഹനങ്ങളിലും കറങ്ങി നടന്ന് പോക്കറ്റടിക്കുകയാണ് പതിവ്. കളവായ വിലാസം നല്‍കി ജാമ്യമെടുത്തത് ബോധ്യപ്പെട്ട കോടതി ഈയാളുടെ ജാമ്യം റദാക്കി നല്‍കിയ വാറണ്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മറൈന്‍ ഡ്രൈവ് പരിസരത്ത് നിന്നുമാണ് ഇയാളെ പോലിസ് അറസ്റ്റ് ചെയ്തത്.സബ് ഇന്‍സ്‌പെക്ടര്‍ തോമസ്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അനിഷ് , ഇഗ്‌നേഷ്യസ് എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി

Next Story

RELATED STORIES

Share it