Ernakulam

നാടിന്റെ ശാന്തി തകർക്കുന്ന സിപിഎംന്റെ കപട മുഖം ജനങ്ങൾ തിരിച്ചറിയണം: എസ്ഡിപിഐ

നാടിന്റെ ശാന്തി തകർക്കുന്ന സിപിഎംന്റെ കപട മുഖം ജനങ്ങൾ തിരിച്ചറിയണം: എസ്ഡിപിഐ
X

കൊച്ചി: പറവൂർ മാവിൻ ചുവട്ടിൽ റെന്റ് എ കാർ ഇടപാടിനെ ചൊല്ലി നടന്ന കൊലപതകത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ ആയ പശ്ചാത്തലത്തിൽ ഗുണ്ടാ സംഘങ്ങളെ പോറ്റി വളർത്തി നാടിന്റെ ശാന്തി തകർക്കുന്ന സിപിഎംന്റെ കപട മുഖം ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ടെന്ന് എസ്ഡിപിഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ കൊടിയൻ.

കൊലപാതകം നടന്ന ഉടനെ എസ്ഡിപിഐയുടെ തലയിൽ ആ കൊലപാതകം കെട്ടിവയ്ക്കാൻ ഏഷ്യനെറ്റ്, സിറാജ് പത്രം പോലുള്ള മാധ്യമങ്ങൾ ശ്രമിച്ചിരുന്നു, പക്ഷെ പ്രതികളെ പിടിച്ചു കഴിഞ്ഞപ്പോൾ സിപിഎം മാഞ്ഞാലി ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള ആളുകളെയാണ് കൊലപാതകത്തിന് പിന്നിൽ എന്ന് തെളിവ് ലഭിച്ചു. കുത്താൻ കത്തി നൽകിയതും മുബാറക്കിനെ പിന്നിൽ നിന്ന് പിടിച്ചു കൊടുത്തതും സിപിഎം ബ്രാഞ്ച് സെക്രട്ടറി ആണ്. വളർന്ന് വരുന്ന പുതുതലമുറയെ ലഹരിയും ആയുധങ്ങളും നൽകി കൊട്ടേഷൻ സംഘങ്ങൾ ആക്കി വളർത്തി നാടിന്റെ ശാന്തി തകർക്കാൻ ശ്രമിക്കുന്ന സിപിഎംന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രതിരോധം തീർക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Next Story

RELATED STORIES

Share it