സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കുക: എസ്ഡിപിഐ
കൊച്ചി: വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്തു നിര്‍ത്തിയ അധ്യാപികക്കും മാനേജ്മെന്റിനും എതിരേ നടപടി എടുക്കാതെ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യനുള്ള സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ കരുമാലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റിയാസ് കൂട്ടുങ്ങല്‍. സ്കൂള്‍ ഫീസ് അടച്ചില്ലെന്ന കാരണത്താലാണ് ആലുവ സെറ്റില്‍മെന്റ് സ്കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികളെ പരീക്ഷ എഴുതിക്കാതെ വെയിലത്തു നിര്‍ത്തിയത്. സ്ംഭവത്തില്‍ സ്കൂളിലെ കുറ്റക്കാരായ അധ്യാപികക്കെതിരേയും മാനേജ്മെന്റിനെതിരേയും നടപടി എടുക്കാതെ സ്കൂളിന്റെ അംഗീകാരം റദ്ദ് ചെയ്യനുള്ള സര്‍ക്കാര്‍ തീരുമാനം പുനപ്പരിശോധിക്കണം-റിയാസ് കൂട്ടുങ്ങല്‍ ആവശ്യപ്പെട്ടു.
മാര്‍ച്ച് 28നാണ് രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥികളെ പരീക്ഷാ ഹാളിന് വെളിയില്‍ നിര്‍ത്തിയത്. കനത്ത ചൂടില്‍ വെയിലത്തു നിര്‍ത്തിയ കുട്ടികള്‍ അവശരാവുകയും വിദ്യാര്‍ഥികളിലൊരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം അറിഞ്ഞു എസ്ഡിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്കൂളിലേക് പ്രതിഷേധവും ആയി എത്തിയതോടെ കുറ്റക്കാര്‍ക്കെതിരേ നടപടി എടുക്കാം എന്ന് വിദ്യാഭാസ വകുപ്പധികൃതരും പോലിസും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് കുറ്റക്കാര്‍ക്കെതിരെ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ സ്കൂളിന് എതിരേ ഇങ്ങനെ ഒരു നടപടി ആയി വന്നിരിക്കുകയാണ്. സ്കൂള്‍ പൂട്ടുന്നതോടെ സാധാരണക്കാരായ ഒരുപാട് വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തില്‍ ആവുന്നത്. വിദ്യാര്‍ഥികളുടെ ഭാവി തുലക്കുന്ന തീരുമാനം സര്‍ക്കാര്‍ പുനപ്പരിശോധിക്കണം എന്നും കുറ്റക്കാരായ അധ്യാപകര്‍ക്കെതിരെ നടപടി എടുക്കണമെന്നും എസ്ഡിപിഐ കരുമാലൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി സദ്ദാം വാലത്ത്, നിസാര്‍ പള്ളത്ത്, ഷാനവാസ് കൊടിയന്‍, കബീര്‍ മാഞ്ഞാലി പങ്കെടുത്തു.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്‍എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്‍മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്‍
14 Aug 2022 2:14 PM GMTകണ്ണൂരില്‍ ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT