പെരിയ ഇരട്ടക്കൊല: പ്രതികളുടെ ജയില് മാറ്റണമെന്ന ഹരജി ഇന്ന് കോടതിയില്

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ ജയില് മാറ്റം വേണമെന്ന അപേക്ഷ എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും. നിലവില് പ്രതികള് കണ്ണൂര് സെന്ട്രല് ജയിലിലും കാക്കനാട് ജയിലിലുമാണ് ഉള്ളത്. ഇതില് കണ്ണൂര് സെന്ട്രല് ജയിലിലുള്ള ഒന്നാം പ്രതി ഉള്പ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്നാണ് സിബിഐ അന്വേഷണസംഘം കോടതിയില് ആവശ്യപ്പെട്ടിരിക്കുന്നത്.
കാക്കനാട് ജയിലില് കഴിയുന്ന സിപിഎം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്, പാര്ട്ടി പ്രവര്ത്തകരായ വിഷ്ണു സുര, ശാസ്താമധു, റെജി വര്ഗീസ്, ഹരിപ്രസാദ് എന്നിവര് കണ്ണൂര് സെന്ട്രല് ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്കിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളുമാണ് ഇന്ന് പരിഗണിക്കുക. ഡിസംബര് 30ന് കേസെടുത്തെങ്കിലും അപേക്ഷകള് ഇന്നത്തേക്ക് പരിഗണിക്കാന് മാറ്റുകയായിരുന്നു. കേസില് വിവിധ ജയിലുകളില് കഴിയുന്നവരുടെ റിമാന്ഡ് കാലാവധി ഇന്ന് തീരുകയാണ്. ഇവരെ ഇന്ന് കോടതിയില് ഹാജരാക്കും. കേസില് ആകെ 24 പ്രതികളാണുള്ളത്.
RELATED STORIES
ശിക്ഷിക്കപ്പെട്ട് മുപ്പതു വര്ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്
18 May 2022 5:38 AM GMTഇന്ത്യയില് നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTവിതരണത്തില് പാളിച്ച;പാലക്കാട് റേഷന് കടകളില് അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്ഡുകളില് വോട്ടെണ്ണല് ഇന്ന്
18 May 2022 4:13 AM GMT