Ernakulam

കൊച്ചിക്ക് മേയറുടെ കര്‍മ്മപദ്ധതി: ഇനി 'ഹീല്‍' കൊച്ചി

ഐഎംഎ കൊച്ചി ഘടകം സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.ഐഎംഎയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കും ഗ്രീന്‍ കൊച്ചി മിഷനും എല്ലാ സഹായവും മേയര്‍ വാഗ്ദാനം ചെയ്തു. മാലിന്യ സംസ്‌ക്കരണ പദ്ധതിക്കായി സ്ഥല ലഭ്യത അടക്കമുള്ള കാര്യങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കും

കൊച്ചിക്ക് മേയറുടെ കര്‍മ്മപദ്ധതി: ഇനി ഹീല്‍ കൊച്ചി
X

കൊച്ചി: നഗരത്തെ കൂടുതല്‍ ഹരിതവല്‍ക്കരിക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ലക്ഷ്യമിട്ട് ഹീല്‍ കൊച്ചി (ഹെല്‍ത്ത്, എന്‍വയോണ്‍മെന്റ്, അഗ്രികള്‍ച്ചര്‍, ലൈവ്ലിഹുഡ്) പദ്ധതി നടപ്പാക്കുമെന്ന് കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍. കൊച്ചിയെ ചികില്‍സിക്കുക എന്നതാണ് ലക്ഷ്യം. റോഡുകള്‍ പരിപാലിക്കുന്നത് അടക്കമുള്ള പദ്ധതികളില്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കുമെന്നും മേയര്‍ പറഞ്ഞു. ഐഎംഎ കൊച്ചി ഘടകം സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

ഐഎംഎയുടെ ഖരമാലിന്യ സംസ്‌കരണ പദ്ധതിക്കും ഗ്രീന്‍ കൊച്ചി മിഷനും എല്ലാ സഹായവും മേയര്‍ വാഗ്ദാനം ചെയ്തു. മാലിന്യ സംസ്‌ക്കരണ പദ്ധതിക്കായി സ്ഥല ലഭ്യത അടക്കമുള്ള കാര്യങ്ങളില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കും. കൊച്ചിയുടെ മാലിന്യപ്രശ്നം പരിഹരിച്ചേ മതിയാകൂ. മാലിന്യ സംസ്‌കരണത്തില്‍ സുസ്ഥിരമായ പദ്ധതികളാണ് ആവശ്യം. പ്രചാരണത്തിന് വേണ്ടി മാത്രം പദ്ധതികള്‍ നടപ്പാക്കിയിട്ട് കാര്യമില്ല, സുസ്ഥിരമായ പദ്ധതികള്‍ മാത്രമേ ഇനി നടപ്പാക്കൂ. ഭക്ഷണം പാഴാക്കുന്നതിനെതിരെയും ബോധവല്‍കരണം അനിവാര്യമാണ്. കൊച്ചി നഗരത്തിലെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകുമെന്നും വ്യക്തിപരമായോ രാഷ്ട്രീയപരമായോ ഒരു അജണ്ടയും ഇല്ലാത്തയാളാണ് താനെന്നും മേയര്‍ പറഞ്ഞു.

പൊതുജനങ്ങള്‍ കൂടുന്ന സ്ഥലത്ത് രണ്ട് തരം വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കും. നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ കളക്ടറുടെയും മേയറുടെയും നേതൃത്വത്തില്‍ എല്ലാ വകുപ്പുകളുടെയും ഏകോപന യോഗം ചേരും. അടുത്തമാസം അവസാനത്തോടെ നഗരത്തിലെ റോഡുകളെല്ലാം നന്നാക്കി നല്‍കണമെന്ന് സ്മാര്‍ട്ട്സിറ്റി മിഷന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ടി വി രവി, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ.വി പി കുര്യഐപ്, ഐഎംഎ മധ്യമേഖലാ വൈസ് പ്രസിഡന്റ് ഡോ.എന്‍ ദിനേശ്, ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, ഐഎംഎ കൊച്ചിന്‍ സെക്രട്ടറി ഡോ.അതുല്‍ ജോസഫ് മാനുവല്‍, വൈസ് പ്രസിഡന്റ് ഡോ.എം എം ഹനീഷ്, ഖജാന്‍ജി ഡോ. ജോര്‍ജ് തുകലന്‍ സംസാരിച്ചു. ഗ്രീന്‍ കൊച്ചി മിഷന്‍ കുറിച്ച് ഡോ. അഖില്‍ സേവ്യര്‍ മാനുവല്‍, ഐഎംഎ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഡോ. ജുനൈദ് റഹ്മാന്‍ എന്നിവര്‍ വിശദീകരിച്ചു.

Next Story

RELATED STORIES

Share it