Ernakulam

ഹരിത കര്‍മ്മ സേന, ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കി

ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ എമ്പയറിന്റെ സഹകരണത്തോടെ രവിപുരം പൗരസമിതി ഹാളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ഉല്‍ഘാടനം ചെയ്തു

ഹരിത കര്‍മ്മ സേന, ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്ക് ഓണക്കോടിയും ഓണസദ്യയും നല്‍കി
X

കൊച്ചി: രവിപുരം 61ാം ഡിവിഷനിലെ എല്ലാ ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ക്കും ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ക്കും കൗണ്‍സിലര്‍ എസ് ശശികലയുടെ നേതൃത്വത്തില്‍ ഓണക്കോടിയും ഓണസദ്യയും നല്‍കി.


ലയണ്‍സ് ക്ലബ് ഓഫ് കൊച്ചിന്‍ എമ്പയറിന്റെ സഹകരണത്തോടെ രവിപുരം പൗരസമിതി ഹാളില്‍ നടന്ന ചടങ്ങ് ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ഉല്‍ഘാടനം ചെയ്തു.

ലയണ്‍സ് ക്ലബ് പ്രസിഡന്റ് ജോണ്‍സന്‍ സി അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. പെലിക്കന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ.മനോജ് സംസാരിച്ചു. ഡോ.ദേവീദാസ് വെള്ളോടി സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസന്നന്‍ നന്ദിയും പറഞ്ഞു. തുടന്ന് എല്ലാവര്‍ക്കും ഓണക്കോടി വിതരണം ചെയ്തു. തുടര്‍ന്ന് ഓണ സദ്യയും നടത്തി.

Next Story

RELATED STORIES

Share it