Ernakulam

കെഎഎംഎ വനിതാ ശാക്തീകരണ വെബിനാര്‍ നാളെ

കെഎഎംഎ വനിതാ ശാക്തീകരണ വെബിനാര്‍ നാളെ
X

കൊച്ചി: കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ സംസ്ഥാന വനിതാ വിങ് സംഘടിപ്പിക്കുന്ന വനിതാ ശാക്തീകരണ വെബിനാര്‍ (ഷി എംപവര്‍മെന്റ്) നാളെ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാല്‍ ഉദ്ഘാടനം ചെയ്യും. വുമന്‍ ജസ്റ്റിസ് ഫോറം തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ എസ് ഉമൈറ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വനിതാ വിങ് സംസ്ഥാന ചെയര്‍ പെഴ്‌സന്‍ണ്‍ സി എ സാബിറ അധ്യക്ഷത വഹിക്കും.

കെഎഎംഎ സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍, ജനറല്‍ സെക്രട്ടറി എം തമീമുദ്ദീന്‍, ട്രഷറര്‍ പി പി ഫിറോസ്, സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ഐ സിറാജ് മദനി, സംസ്ഥാന വനിതാ വിങ് ജനറല്‍ കണ്‍വീനര്‍ സംഗീത റോബര്‍ട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് സുമയ്യ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ലൈലാ ബീവി, ഉനൈസ ബീഗം തിരുവനന്തപുരം, സോഫിദ ബീവി കൊല്ലം, ഷമീമ ഹമീദ് പത്തനംതിട്ട, എ കെ നജ്മ ആലപ്പുഴ, സുരിജ സലിം ഇടുക്കി, കെ കെ സജീന എറണാകുളം, എം കെ ആത്തിഖ ബീവി തൃശൂര്‍, അഡ്വ.ജി സിനി കോഴിക്കോട്, ഹലീമ ബീവി കാസര്‍കോട് എന്നിവര്‍ സംസാരിക്കും.

Next Story

RELATED STORIES

Share it