Ernakulam

പൊക്കാളി പാടം അടച്ചു കെട്ടിയതു മൂലം ദുരിതത്തിലായ കുടുംബങ്ങളെ എസ് ഡി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു

പൊക്കാളി പാടം അടച്ചു കെട്ടിയതോടെ പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വരുന്ന ശശി, രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ കുടുംബങ്ങളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്

പൊക്കാളി പാടം അടച്ചു കെട്ടിയതു മൂലം ദുരിതത്തിലായ കുടുംബങ്ങളെ എസ് ഡി പി ഐ നേതാക്കള്‍ സന്ദര്‍ശിച്ചു
X

കൊച്ചി:കരുമാല്ലൂര്‍ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ മല്‍സ്യകൃഷിയുടെ പേരില്‍ പൊക്കാളി പാടം അടച്ച് കെട്ടിയതോടെ ദുരിതത്തിലായ കുടുംബങ്ങളെ എസ് ഡി പി ഐ ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ്, കളമശ്ശേരി മണ്ഡലം സെക്രട്ടറി നാസിം പുളിക്കല്‍,ബ്രാഞ്ച് പ്രസിഡന്റ് എ പി ഷെമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.

പൊക്കാളി പാടം അടച്ചു കെട്ടിയതോടെ പതിറ്റാണ്ടുകളായി ഇവിടെ താമസിച്ചു വരുന്ന ശശി, രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ കുടുംബങ്ങളാണ് വെള്ളക്കെട്ടിലായിരിക്കുന്നത്. മലിനജലം കെട്ടികിടക്കുന്നതു മൂലം കുട്ടികളടക്കം അസുഖ ബാധിതരാവുകയും വീടിന് പുറത്തിറങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യവുമാണ് നിലവിലുള്ളത്.

കുട്ടികളടക്കം കടുത്ത മനുഷ്യാവകാശ ലംഘനമാണ് കുടുംബങ്ങല്‍ നേരിടുന്നതെന്നും കുടുംബങ്ങളുടെ ദുരിതത്തിന് അധികാരികള്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന ഈ കുടുംബങ്ങള്‍ക്ക് എസ്ഡിപി ഐയുടെ പിന്തുണയും ഐക്യദാര്‍ഢ്യവും നേതാക്കള്‍ വാഗ്ദാനം ചെയ്തു

Next Story

RELATED STORIES

Share it