Ernakulam

മുവാറ്റപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു

മുവാറ്റപുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു
X

കൂത്താട്ടുകുളം: മുവാറ്റപുഴയിലെ കൂത്താട്ടുകുളത്തിന് സമീപം കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ബന്ധുക്കളായ വിദ്യാര്‍ഥികള്‍ മരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി പുതുപ്പറമ്പില്‍ അനിയുടെ മകന്‍ എബി അനി (14), അനിയുടെ ജേഷ്ഠന്റെ മകള്‍ അലീന എല്‍സ ജേക്കബ് (18) എന്നിവരാണ് മരിച്ചത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വിദേശത്തു നിന്നെത്തിയ അലീനയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും കൂട്ടിക്കൊണ്ടുവരാന്‍ പോയതായിരുന്നു ഇ വര്‍. വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ അനിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Next Story

RELATED STORIES

Share it