Ernakulam

പെണ്‍കുട്ടികളെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരണം: ഡെപ്യുട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ഒരു മകളെ എങ്ങനെ വളര്‍ത്തണം എന്ന് രക്ഷിതാവ് ആകുമ്പോഴാണ് ബോധ്യപ്പെടുന്നത്. താന്‍ പഠനം പൂര്‍ത്തിയാക്കിയ കാലം വരെ അച്ഛന്‍ തന്നെ പൂര്‍ണമായും പിന്തുണച്ചു. മൂന്നു തവണ സിവില്‍ സര്‍വീസ് പരാജയപ്പെട്ട ആളാണ് താന്‍. പക്ഷെ അപ്പോഴൊക്കെ അച്ഛന്‍ തന്ന പിന്തുണ വളരെ വലുതാണ്. പെണ്‍കുട്ടികള്‍ക്ക് പ്രായമായാല്‍ കല്യാണം കഴിപ്പിച്ച് വിടണം എന്ന ചിന്താഗതി ഇന്നുമുണ്ട്. ഐപിഎസ് പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ല എന്ന് തന്റെ മാതാപിതാക്കളെ ഉപദേശിച്ചവരാണ് ഏറെയും. തന്റെ വിജയത്തിന് പിന്നില്‍ അച്ഛനമ്മമാരാണെന്നും പൂങ്കുഴലി പറഞ്ഞു

പെണ്‍കുട്ടികളെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരണം: ഡെപ്യുട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി
X

കൊച്ചി: പെണ്‍കുട്ടികളെ കുറിച്ചുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം വരണമെന്നും പെണ്‍കുട്ടിയായത് കൊണ്ട് മാത്രം അവള്‍ക്ക് ഒന്നും സാധ്യമല്ലെന്ന ധാരണ തിരുത്തപ്പെടണമെന്നും കൊച്ചി സിറ്റി പോലീസ് ഡെപ്യുട്ടി കമ്മീഷണര്‍ ജി പൂങ്കുഴലി. എറണാകുളം പ്രസ്‌ക്ലബും പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ കേരള ചാപ്റ്ററും (പിആര്‍സിഐ) ചേര്‍ന്ന് സംഘടിപ്പിച്ച ഡോട്ടേഴ്സ് ഡേ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യന്‍ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കല്‍പന ചൗളയുടെ സ്മരണാര്‍ഥമാണ് ഡോട്ടേഴ്സ് ഡേ ആചരിക്കുന്നത്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. ഒരു മകളെ എങ്ങനെ വളര്‍ത്തണം എന്ന് രക്ഷിതാവ് ആകുമ്പോഴാണ് ബോധ്യപ്പെടുന്നത്. താന്‍ പഠനം പൂര്‍ത്തിയാക്കിയ കാലം വരെ അച്ഛന്‍ തന്നെ പൂര്‍ണമായും പിന്തുണച്ചു. മൂന്നു തവണ സിവില്‍ സര്‍വീസ് പരാജയപ്പെട്ട ആളാണ് താന്‍. പക്ഷെ അപ്പോഴൊക്കെ അച്ഛന്‍ തന്ന പിന്തുണ വളരെ വലുതാണ്. പെണ്‍കുട്ടികള്‍ക്ക് പ്രായമായാല്‍ കല്യാണം കഴിപ്പിച്ച് വിടണം എന്ന ചിന്താഗതി ഇന്നുമുണ്ട്.

ഐപിഎസ് പെണ്‍കുട്ടികള്‍ക്ക് പറ്റിയ പണിയല്ല എന്ന് തന്റെ മാതാപിതാക്കളെ ഉപദേശിച്ചവരാണ് ഏറെയും. തന്റെ വിജയത്തിന് പിന്നില്‍ അച്ഛനമ്മമാരാണെന്നും പൂങ്കുഴലി പറഞ്ഞു.പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം കൈമുതലായി ഉണ്ടാവണം. പെണ്‍കുട്ടികള്‍ ഓരോരുത്തരും റോള്‍ മോഡലുകളായി മാറണം. പെണ്‍കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തി നല്ല കാര്യങ്ങള്‍ ചെയ്യിക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നും അവര്‍ പറഞ്ഞു.പ്ലസ് ടു പരീക്ഷയ്ക്ക് പരാജയപ്പെട്ടിട്ടും സ്വന്തം പ്രയത്നത്തിലൂടെ യുവ സംരംഭകയും മിസ് കേരള ഫിറ്റ്നസ് ടൈറ്റില്‍ ജേതാവുമായ ജിനി ഗോപാല്‍, യൂറോപ്യന്‍ യൂനിയന്‍ സ്‌കോളര്‍ഷിപ്പായ ഇറാസ്മസ് മുണ്ടൂസ് നേടിയ ഇന്ത്യയില്‍ നിന്നുള്ള ഏക വിദ്യാര്‍ഥിനിയായ ഉത്തര ഗീത എന്നിവരെ ഡെപ്യുട്ടി കമ്മീഷണര്‍ ആദരിച്ചു.പിആര്‍സിഐ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ യു എസ് കുട്ടി അധ്യക്ഷത വഹിച്ചു. നിയുക്ത ദേശീയ പ്രസിഡണ്ട് ഡോ.ടി വിനയ് കുമാര്‍ പ്രസ്‌ക്ലബ് സെക്രട്ടറി സുഗതന്‍ പി ബാലന്‍, ആക്റ്റിംഗ് പ്രസിഡന്റ് അരുണ്‍ചന്ദ്ര ബോസ്, ജോയിന്റ് സെക്രട്ടറി സ്മിത എന്‍ കൃഷ്ണന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it