പെരുന്നാള്‍ തലേന്നും പോലിസ് അറസ്റ്റ്; ജനകീയമായി നേരിടുമെന്ന് എസ്ഡിപിഐ

ആലപ്പുഴ: പെരുന്നാള്‍ തലേന്നും പാണാവള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അറസ്റ്റ് ചെയ്ത പോലിസ് നടപടിയെ ജനകീയമായി ചെറുക്കുമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വയലാര്‍ സംഘര്‍ഷത്തിന്റെ പേരില്‍ പോലിസ് ഏകപക്ഷീയമായി പെരുമാറുകയാണ്. നിരപരാധികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ മാത്രം നിരന്തരം അറസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍എസ്എസ്-പോലിസ് കൂട്ടുകെട്ട് മറനീക്കി പുറത്തുവന്നിരിക്കുകയാണ്.
അറസ്റ്റുകള്‍ പരമാവധി ഒഴിവാക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കെയാണ് പോലിസ് നടപടി എന്നത് ഈ കേസിലെ പോലിസിന്റെ പ്രത്യേക താല്‍പര്യത്തിന് തെളിവാണ്. വള്ളിക്കുന്നത്ത് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിലെ പോലിസ് നിസ്സംഗതയും വയലാര്‍ സംഘര്‍ഷത്തിലെ പോലിസിന്റെ ആവേശവും നിയമവ്യവസ്ഥയെ തന്നെ വെല്ലുവിളിക്കുന്നതാണ്.
ആര്‍എസ്എസ് നേതാക്കളുടെ ആജ്ഞാനുവര്‍ത്തികളായി ചേര്‍ത്തല പോലിസ് മാറിയിരിക്കുന്നു. പോലിസ് അതിക്രമങ്ങള്‍ക്കെതിരെ പാര്‍ട്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. എസ്ഡിപിഐ ജാഥയ്ക്കു നേരെ അക്രമമഴിച്ചു വിട്ടവരും ഹര്‍ത്താലിന്റെ മറവില്‍ കലാപമഴിച്ച് വിടാന്‍ ശ്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരും ഇന്നും പോലിസിന്റെ കണ്‍മുന്നില്‍ വിലസുകയാണ്. ആര്‍എസ്എസ്‌ന് ഒത്താശ ചെയ്യുന്ന പോലിസ് ഇടപെടലുകള്‍ക്കെതിരേ ജില്ലയില്‍ വ്യാപകമായി ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ജനകീയമായ പ്രക്ഷോഭങ്ങള്‍ക്ക് മുന്നില്‍ പോലിസിന് മുട്ടുമടക്കേണ്ടി വരുമെന്നും ഓണ്‍ലൈനില്‍ ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗം പ്രസ്താവിച്ചു.
Police arrest on the eve of Eid; SDPI protest
RELATED STORIES
താന്‍ ആരെയും കൊന്നിട്ടില്ല; എല്ലാം ചെയ്തത് ഷിബിലിയും ആഷിഖൂം...
30 May 2023 1:06 PM GMTകണ്ണൂര്‍ വിമാനത്താവളത്തെ കൊല്ലരുത്; അടിയന്തരമായ ഇടപെടല്‍ നടത്തണം: എസ്...
30 May 2023 12:56 PM GMTകാസര്‍കോട് വാഹനപരിശോധനയ്ക്കിടെ സ്ഫോടക വസ്തുശേഖരം പിടികൂടി
30 May 2023 9:49 AM GMTതൊടുപുഴ മൂലമറ്റത്ത് രണ്ടുപേര്‍ ഒഴുക്കില്‍പെട്ട് മരിച്ചു
30 May 2023 9:29 AM GMTവയനാട്ടില്‍ 22 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം...
29 May 2023 11:22 AM GMTപ്ലസ് ടു റിസള്‍ട്ട് പിന്‍വലിച്ചു;വ്യാജ വീഡിയോ തയ്യാറാക്കി...
29 May 2023 11:06 AM GMT