Alappuzha

ആലപ്പുഴയിലെ പൈപ്പ് പൊട്ടല്‍: നാല് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് ജോണ്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി ബിജീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്‍ റഹിം, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 സന്തോഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ആലപ്പുഴയിലെ പൈപ്പ് പൊട്ടല്‍: നാല് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
X

തിരുവനന്തപുരം: ആലപ്പുഴ യൂഡിസ്മാറ്റ് പദ്ധതിയില്‍ നിരന്തരമായി പൈപ്പ് പൊട്ടുന്നതിന്റെ പശ്ചാത്തലത്തില്‍ വീഴ്ച വരുത്തിയ നാല് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരായ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ തോമസ് ജോണ്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഡി ബിജീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ അബ്ദുല്‍ റഹിം, ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് 2 സന്തോഷ് കുമാര്‍ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്.

ജലവിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം കേരള വാട്ടര്‍ അതോറിറ്റി വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടി. യൂഡിസ്മാറ്റ് പദ്ധതി പൈപ്പ് ലൈന്‍ സ്ഥാപിച്ച 2015 മെയ് മുതല്‍ 2016 ജൂണ്‍ വരെയുള്ള കാലത്ത് ആലപ്പുഴയില്‍ ജോലിചെയ്തിരുന്നവരാണ് ഈ ഉദ്യോഗസ്ഥര്‍. ആ കാലയളവില്‍ പൈപ്പ് മാറ്റിയിടല്‍ ജോലികള്‍ നടന്നപ്പോള്‍ ഇവരുടെ ഭാഗത്തുനിന്നുമുണ്ടായ ജാഗ്രതക്കുറവാണ് തുടര്‍ച്ചയായ പൈപ്പ് പൊട്ടലിന് കാരണമായത്. പ്രശ്‌നപരിഹാരം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ജലവിഭവ മന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി ജി സുധാകരനും യോഗത്തില്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it