അരൂരില്‍ ആംബുലന്‍സ് കിട്ടാതെ യുവാവ് മരിച്ച സംഭവം: ബന്ധുക്കളെ സന്ദര്‍ശിച്ച് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍
എംഎല്‍എയുമായി ആലോചിച്ച് കുടുംബത്തിന് സഹായം ഉറപ്പാക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും മന്ത്രി ഷെഫീഖിന്റെ ബന്ധുക്കളെ അറിയിച്ചു

അരൂര്‍: അരൂരില്‍ ആംബുലന്‍സ് കിട്ടാതെ മരിച്ച അരൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് നികര്‍ത്തില്‍ ഷെഫീക്ക് (37 )ന്റെ വീട്ടിലെത്തി മന്ത്രി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ബന്ധുക്കളെ സന്ദര്‍ശിച്ചു. എംഎല്‍എയുമായി ആലോചിച്ച് കുടുംബത്തിന് സഹായം ഉറപ്പാക്കുവാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും മന്ത്രി ഷെഫീഖിന്റെ ബന്ധുക്കളെ അറിയിച്ചു.ആശുപത്രിയുടെ ഭാഗത്ത് നിന്ന് വിഴ്ച്ച ഉണ്ടായതായുള്ള ആരോപണവും ആരോഗ്യ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മാസം 11 ന് രാത്രി 8.30 ഓടെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എരമല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ ഒക്‌സിജന്‍ സിലണ്ടര്‍ സംവിധാനം ഇല്ലാത്തതിനാല്‍ പ്രാഥമികചികത്സക്ക് ശേഷം എറാണാകുളത്തേക്ക് കൊണ്ട് പോകാന്‍ 2 മണിക്കൂര്‍ കഴിഞ്ഞിട്ടും ആംബുലന്‍സ് കിട്ടിയില്ല. തുടര്‍ന്ന് 10 മണിക്ക ഷെഫീഖിന്റെ മരണം സംഭവിക്കുകയായിരുന്നു. മരണ ശേഷവും മൂന്ന് മണിക്കൂറോളം ആശുപത്രിയില്‍ കിടന്നു.
അടിന്തിര ഘട്ടങ്ങളില്‍ ആംബുലന്‍സ് ലഭ്യമാകാത്തത് പരിഹരിക്കണമെന്നും ആംബുലന്‍സ് കിട്ടാതെ യുവാവ് മരിക്കാനിടയായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും മൂന്ന് പെണ്‍മക്കല്‍ ഉള്ള സാധു കുടുംബത്തിലെ അത്താണിയായ ഷെഫീക്കിന്റെ കുടുംബത്തെ സഹായിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്നും ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് നിസാറുദ്ദീന്‍ കാക്കോന്തറ മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.മന്ത്രിയോടൊപ്പം ഐഎന്‍എല്‍.ജില്ലാ ജനറല്‍ സെക്രട്ടറി ബി അന്‍ഷാദ്, സിപിഎം ചന്തിരൂര്‍ സൊസൈറ്റി ബ്രാഞ്ച് കമ്മിറ്റി അംഗം നാസര്‍ കൊച്ച് പറംമ്പില്‍ ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി എ ബി നൗഷാദ് എന്നിവരും ഉണ്ടായിരുന്നു.
RELATED STORIES
താനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില്‍ വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMTശനിയാഴ്ച പ്രവര്‍ത്തിദിനം: തീരുമാനം നടപ്പാക്കിയെന്ന് വിദ്യാഭ്യാസമന്ത്രി
4 Jun 2023 7:48 AM GMTകാലവര്‍ഷം ഇന്നെത്തിയേക്കും; അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപമെടുക്കും
4 Jun 2023 6:09 AM GMT