Alappuzha

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം പിന്‍വലിക്കണം: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

ഇറക്കുമതി ചുങ്കം പിന്‍വലിക്കുന്നതിലൂടെ സ്വര്‍ണ്ണക്കള്ളകടത്ത് ഇല്ലാതാക്കാന്‍ കഴിയുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നസീര്‍ പുന്നക്കല്‍ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടി.

സ്വര്‍ണ്ണത്തിന്റെ ഇറക്കുമതി ചുങ്കം പിന്‍വലിക്കണം: ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
X

ആലപ്പുഴ:സ്വര്‍ണ്ണത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്കം പിന്‍വലിക്കണമെന്നും അതിലൂടെ സ്വര്‍ണ്ണക്കള്ളകടത്ത് ഇല്ലാതാക്കാന്‍ കഴിയുമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി നസീര്‍ പുന്നക്കല്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒരു കിലോ സ്വര്‍ണ്ണം വിദേശത്ത് നിന്ന് കൊണ്ട് വരുമ്പോള്‍ ഏഴ് ലക്ഷത്തിലധികം രൂപയാണ് ലാഭം കിട്ടുന്നത്. സ്വര്‍ണ്ണ കള്ളകടത്ത് വ്യാപകമാകുമ്പോള്‍ അനധികൃത സ്വര്‍ണ്ണ വ്യാപാരം വര്‍ധിക്കുകയാണ് ഇത് മൂലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലഭിക്കേണ്ട നികുതിയില്‍ വന്‍ ചോര്‍ച്ചയാണ് ഉണ്ടാകുന്നത്.അനധികൃത സ്വര്‍ണ്ണ വ്യാപാരം തടയണമെന്ന് അസോസിയേഷന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മതിയായ നടപടി ഉണ്ടായിട്ടില്ലന്നും നസീര്‍ പറഞ്ഞു

Next Story

RELATED STORIES

Share it