Alappuzha

'ലോകമേ തറവാട്'; ആലപ്പുഴയിലെ പ്രഥമ ബിനാലെയ്ക്കു നാളെ തുടക്കം

തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം

ലോകമേ തറവാട്; ആലപ്പുഴയിലെ പ്രഥമ ബിനാലെയ്ക്കു നാളെ തുടക്കം
X

ആലപ്പുഴ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ അണിനിരക്കുന്ന 'ലോകമേ തറവാട് ' ബിനാലെ പ്രദര്‍ശനത്തിന് ആലപ്പുഴയില്‍ നാളെ തുടക്കമാവും. ആലപ്പുഴയിലെ ആദ്യ ബിനാലെയാണിത്. രാജ്യത്തിനകത്തും പുറത്തുമുള്ള 270 കലാകാരന്‍മാരുടെ 3400 കലാ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുക. നാളെ വൈകീട്ട് ആറിന് ന്യൂ മോഡല്‍ സൊസൈറ്റിയിലെ ബിനാലെ വേദിയില്‍ ലളിതമായാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. തിങ്കളാഴ്ച മുതല്‍ ബിനാലെ വേദികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.

മുസിരിസ് പൈതൃക പദ്ധതിക്കു കീഴില്‍ കേരള സര്‍ക്കാര്‍ ടൂറിസം-സാംസ്‌കാരിക വകുപ്പുകളുടെയും ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ 'ലോകമേ തറവാട്' പ്രദര്‍ശനം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്നത്. കേരള സ്‌റ്റേറ്റ് കയര്‍ കോര്‍പറേഷന്‍, ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിങ്, പോര്‍ട്ട് മ്യൂസിയം, ഈസ്‌റ്റേണ്‍ പ്രൊഡ്യൂസ് കമ്പനി ലിമിറ്റഡ് വില്യം ഗുടേക്കര്‍ ആന്റ് സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ അഞ്ചു വേദികളിലും നാലു ഗാലറികളിലുമായാണ് പ്രദര്‍ശനം.

മാസ്‌ക് ധരിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നഗരസഭയുമായി ചേര്‍ന്നു നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ 30 വരെയാണ് പ്രദര്‍ശനം.

First biennale in Alappuzha starts tomorrow

Next Story

RELATED STORIES

Share it