കേന്ദ്ര ബജറ്റ് നിരാശജനകമെന്ന് എ എം ആരിഫ് എംപി

കായംകുളം: കേന്ദ്ര ബജറ്റ് നിരാശജനകമാണെന്നും കേരളത്തിനും ആലപ്പുഴയ്ക്കും കാര്യമായി ഒന്നും തന്നെ നീക്കിവച്ചിട്ടില്ലെന്നും എ എം ആരിഫ് എംപി. ആത്മ നിര്‍ഭര്‍ പദ്ധതികളുടെ ആവര്‍ത്തനങ്ങളല്ലാതെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയോ സാമ്പത്തിക പ്രതിസന്ധിയോ പരിഹരിക്കാന്‍ കേന്ദ്ര ബജറ്റിന് കഴിഞ്ഞിട്ടില്ല. കേരളം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന റെയില്‍വേ സോണ്‍, എയിംസ് തുടങ്ങിയ ഒരു ആവശ്യങ്ങളും പരിഗണിച്ചിട്ടില്ല. ബജറ്റ് കാലയളവിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ വിഷമമുള്ള ഹൈവേ വികസനത്തിന് തുക വക ഇരുത്തിയത് ഒഴിച്ചാല്‍ മറ്റ് കാര്യമായ പദ്ധതികള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളം വ്യാവസായിക കേന്ദ്രമാവുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന എത് പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. അത് പ്രധാനമന്ത്രി പറഞ്ഞാല്‍ നന്നായിരിക്കും. ആലപ്പുഴ അമ്പലപ്പുഴ റെയില്‍പാത ഇരട്ടിപ്പിക്കല്‍ മാത്രമാണ് ആലപ്പുഴയ്ക്ക് ഏക ആശ്വാസമെന്നും ആരിഫ് എം.പി പ്രസ്താവനയില്‍ പറഞ്ഞു.
Central budget is disappointing: AM Arif MP
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT