Alappuzha

അച്ചന്‍കോവിലാറ്റിലേയ്ക്ക് ഓട്ടോ മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരനെ കാണ്‍മാനില്ല

അച്ചന്‍കോവിലാറ്റിലേയ്ക്ക് ഓട്ടോ മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം; മൂന്ന് വയസുകാരനെ കാണ്‍മാനില്ല
X

ആലപ്പുഴ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ നദിയിലേയ്ക്ക് മറിഞ്ഞ് യുവതി മരിച്ചു. മാവേലിക്കരയില്‍ നടന്ന അപകടത്തില്‍ വെണ്‍മണി സ്വദേശിയായ ആതിരയ്ക്കാണ് ജീവന്‍ നഷ്ടമായത്. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ അച്ചന്‍കോവിലാറ്റിലേയ്ക്ക് മറിയുകയായിരുന്നു. അപകടസമയത്ത് ആതിരയുടെ മകന്‍ കാശിനാഥന്‍ അടക്കം അഞ്ച് പേര്‍ വാഹനത്തിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് പേരെ രക്ഷിക്കാനായെങ്കിലും മൂന്ന് വയസുകാരനായ കാശിനാഥനെ കണ്ടെത്താനായില്ല. കുട്ടിയ്ക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.അതേസമയം വനപ്രദേശത്ത് മഴ ശക്തമായതോടെ തലസ്ഥാനത്ത് കല്ലാര്‍-മീന്‍മുട്ടി വെള്ളച്ചാട്ടം കാണാനെത്തിയ വിനോദസഞ്ചാരികള്‍ തിരികെ പോകാനാകാതെ കുടുങ്ങിയിരുന്നു. വെള്ളച്ചാട്ടത്തിലേയ്ക്കുള്ള വഴിയിലെ തോട് കരകവിഞ്ഞതോടെ 20-ഓളം വാഹനങ്ങള്‍ മറുകര എത്താനാകാതെ കുടുങ്ങുകയായിരുന്നു. മീന്‍മുട്ടി വനത്തില്‍ നിന്ന് ഉത്ഭവിക്കുന്ന തോടാണ് കരകവിഞ്ഞത്.പ്രദേശത്ത് ശക്തമായ മഴയില്ലെങ്കിലും വനമേഖലയില്‍ മഴ കനത്തതോടെ തോട്ടിലെ ജലനിരപ്പ് ഉയരുകയായിരുന്നു. ഇതോടെ സഞ്ചാരികള്‍ ഒരു വശത്ത് കുടുങ്ങി. ഇവരെ മറുകരയെത്തിക്കാനുള്ള ശ്രമം തുടരുന്നതായാണ് വിവരം. ജില്ലയില്‍ നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it