കുഴൂര്‍ തുമ്പശ്ശേരിയില്‍ പള്ളി വികാരിക്കു നേരെ ആക്രമണം

മാള: കുഴൂര്‍ തുമ്പശ്ശേരി സെന്റ് മേരീസ് പള്ളി വികാരി ഫാ. നവീന്‍ ഊക്കനെ ആക്രമിച്ചതായി പരാതി. സംഭവത്തില്‍ തുമ്പശേരി കൊടിയന്‍ ജോയ്(44) എന്നയാളെ മാള പോലിസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പരിക്കേറ്റ വൈദികനെ മാള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്ത ദിവസം ഇടവകയില്‍ നിന്നു സ്ഥലം മാറിപ്പോവാനിരിക്കെയാണ് ആക്രമണം. വ്യാഴാഴ്ച്ച പകല്‍ ഇടവകയിലെ വയോധികരെയും കൊണ്ട് വികാരിയുടെ നേതൃത്വത്തില്‍ ബീച്ച് സന്ദര്‍ശിക്കാന്‍ പോയിരുന്നു. തിരിച്ച് പള്ളിയിലെത്തിയ ഉടനെയാണ് ആക്രമണം നടത്തിയത്. അതേസമയം, രാത്രി 12ന് അമ്പതോളം ഇടവകക്കാര്‍ മാള പോലിസ് സ്‌റ്റേഷനിലെത്തി പ്രതിയെ കസ്റ്റഡിയില്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പോലിസ് പ്രതിയെ കണ്ടെത്തി രാവിലെ സ്‌റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ട് മടങ്ങുകയായിരുന്നുവത്രേ. വെള്ളിയാഴ്ച്ച സ്‌റ്റേഷനില്‍ ഹാജരായ ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്ന് പരാതിക്കാര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരുന്നതായി പോലിസ് പറഞ്ഞു.
RELATED STORIES
അവസാന മല്‍സരത്തില്‍ ബാഴ്സയ്ക്ക് തോല്‍വി; അത്ലറ്റിക്കോയും സോസിഡാഡും...
5 Jun 2023 6:01 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്‍സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTമെസ്സി സൗദിയിലേക്കോ? ; അല്‍ ഹിലാല്‍ ഉടമകള്‍ പാരിസില്‍
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള്‍ തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMT