വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കും, അയ്യപ്പ ഭക്തര്‍ അഞ്ചുനാള്‍ താമസിക്കാന്‍ തയ്യാറായി നിലക്കലിലെത്തുവാന്‍ ആഹ്വാനംപരമാവധി അയ്യപ്പ ഭക്തര്‍ അഞ്ചു ദിവസം താമസിക്കാന്‍ തയ്യാറായി നിലക്കലിലെത്തുവാന്‍ അന്താരാഷ്ട്ര ഹിന്ദു പരിഷദ് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥിന്റെ ആഹ്വാനം. അയ്യപ്പ സ്വാമിക്ക് വേണ്ടി വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കുമെന്നും ഇനിയും ഉണ്ടാകുന്ന എല്ലാത്തിനും ഉത്തരവാദി പിണറായി വിജയനാണെന്നും പ്രതീഷ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചു. അയ്യപ്പ ഭക്തര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും ആഹ്വാനമുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പരമാവധി അയ്യപ്പ ഭക്തര്‍ അഞ്ചു ദിവസം താമസിക്കാന്‍ തയ്യാറായി നിലക്കല്‍ എത്തുക ... എന്ത് വിലകൊടുത്തും .. വേണ്ടി വന്നാല്‍ ജീവന്‍ കൊടുത്തും ഞങ്ങള്‍ തടയും ... പിണറായി വിജയനോട് പറയാനുള്ളത് അയ്യപ്പ സ്വാമിക്ക് വേണ്ടി വേണ്ടി വന്നാല്‍ നിയമം കയ്യിലെടുക്കും ..ഇനിയും ഉണ്ടാകുന്ന എല്ലാത്തിനും ഉത്തരവാദി പിണറായി വിജയന്‍ ആണ് ...എല്ലായിടത്തും അയ്യപ്പ ഭക്തര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിക്കുക.

RELATED STORIES

Share it
Top