കോങ്ങാട് സ്വദേശി സൗദിയില്‍ തൂങ്ങി മരിച്ച നിലയില്‍അബഹ: പാലക്കാട് കോങ്ങാട് കരിമ്പനക്കല്‍ സുലൈമാനെ (48) താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
അബഹയില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെ റിയാദ് റോഡിലുള്ള തരീബ് ബലദിയയില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി െ്രെഡവര്‍ ജോലി ചെയ്ത് വരികയായിരുന്നു സുലൈമാന്‍. കഴിഞ്ഞ രാത്രിയില്‍ നാട്ടിലുള്ള മകനുമായി സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചും മറ്റും ഫോണില്‍ സംസാരിച്ചിരുന്നു. പുലര്‍ച്ചെ ജോലിക്കിറങ്ങേണ്ട ആള്‍ ഒരു മണിക്കൂറോളം വൈകിയിട്ടും എത്താതിരുന്നതിനാല്‍ സഹപ്രവര്‍ത്തകര്‍ താമസ സ്ഥലത്തെത്തി വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. പുറത്തേക്കുള്ള വാതിലുകള്‍ അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ബലദിയ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ അറിയിച്ചത് പ്രകാരം സിവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വാതില്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.
രണ്ട് വര്‍ഷമായി സുലൈമാന്‍ നാട്ടില്‍ പോയിട്ടില്ല. ഫെബ്രുവരിയില്‍ മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങളോടെ പോകണം എന്നാണ് സഹപ്രവര്‍ത്തകരോട് പറഞ്ഞിരുന്നത്.
കരിമ്പനക്കല്‍ ഖാലിദ് ആണ് പിതാവ്. ഭാര്യ സുലൈഖ. സുല്‍ഫത്ത്, സുഹൈല്‍ ഉള്‍പ്പടെ മൂന്ന് മക്കളുണ്ട്.
നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ബലദിയ ഉദ്യോഗസ്ഥര്‍ക്കൊപ്പം തരീബ് മലയാളി സമാജം പ്രവര്‍ത്തകരും രംഗത്തുണ്ട്. തരീബ് മദ്ദ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.RELATED STORIES

Share it
Top