ഉംറ തീര്‍ഥാടനം: വിസ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച
നിലവിലെ ഹജജ് സീസണ്‍, നാളെ അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഹജ്ജ് ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും.

മക്ക: ഉംറ തീര്‍ഥാടന വിസക്കുള്ള അപേക്ഷ തിങ്കളാഴ്ച വരെ മാത്രമെ സ്വീകരിക്കുയുള്ളൂ എന്ന് സൗദി ഹജജ് ഉംറ മന്ത്രാലയം. ഹജജ് കര്‍മ്മത്തിനു ശേഷമായിരിക്കും ഉംറ സീസണ്‍ ആരംഭിക്കുക. നിലവിലെ ഹജജ് സീസണ്‍, നാളെ അവസാനമായി സ്വീകരിക്കുന്ന അപക്ഷേകര്‍ ഹജ്ജ് ചെയ്ത് മടങ്ങുന്നതോടെ അവസാനിക്കും.
ഹജജ് കര്‍മ്മത്തിനുള്ള പെര്‍മിറ്റിനായുള്ള വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ നേരത്തെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തവണ ഹജജ് കര്‍മ്മത്തിന് ചില നിബന്ധകള്‍ വെച്ചിട്ടുണ്ട്. 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇത്തവണ ഹജിന് അനുമതി നല്‍കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ട നിബന്ധന.
കൊവിഡ് വ്യാപനത്തിനുമുമ്പ് ഇത്തരമൊരു നിബന്ധന ഉണ്ടായിരുന്നില്ല. ഹജജ് തീര്‍ത്ഥാടകര്‍ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. സൗദിയിലേക്ക് വരുന്നതിന് 72 മണിക്കൂര്‍ മുമ്പേടുത്ത പിസിആര്‍ പരിശോധനാ ഫലവും നിര്‍ബന്ധമാണ്.
RELATED STORIES
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിലേക്കോ ?; ഗവര്‍ണര്‍ക്ക് മുന്നില്‍...
28 Jun 2022 6:11 PM GMT'പണം, പദവി, ഇഡി'; ഭരണം അട്ടിമറിക്കാനുള്ള ബിജെപി ആയുധങ്ങളെന്ന് എം വി...
28 Jun 2022 5:50 PM GMTഉദയ്പൂര്‍ കൊലപാതകം രാജ്യത്തിന്റെ നിയമത്തിനും നമ്മുടെ മതത്തിനും എതിര്:...
28 Jun 2022 5:14 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലിസ്...
28 Jun 2022 5:05 PM GMTഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നത്, ഹീനം: രാഹുല്‍ ഗാന്ധി
28 Jun 2022 4:58 PM GMT'ഹൃദയമില്ലാത്തവരുമായി എന്ത് സംവാദമാണ് നമുക്ക് സാധ്യമാവുക?'; ജസ്റ്റിസ് ...
28 Jun 2022 4:22 PM GMT