നെറി - in (ones) shoes മെയ് 12 ന് അരങ്ങിലെത്തും
മനുഷ്യരാല്‍ നിയന്ത്രിക്കപ്പെടേണ്ട വികാരങ്ങള്‍ പക്ഷേ ജീവിതത്തില്‍ മനുഷ്യനെ നിയന്ത്രിക്കുകയാണ് പലപ്പോഴും. അതവര്‍ക്ക് ന്യായമായും അനുഭവപ്പെടുന്നു. നെറി - in ones shoes പറയാന്‍ ശ്രമിക്കുന്നതും അവനവന്റെ ചെരുപ്പിനുള്ളില്‍ നില്‍ക്കുമ്പോള്‍ നെറിയാകുന്ന, മറ്റൊരു ചെരുപ്പിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് നെറികേടുമാകുന്ന യാഥാര്‍ത്ഥ്യമാണ്.

തൃശൂര്‍: നാടകം 'നെറി - in ones shoes' മെയ് 12 ന് വൈകീട്ട് 6.30 യ്ക്ക് കേരള സംഗീത നാടക അക്കാദമിയുടെ നാട്യഗൃഹത്തില്‍ അരങ്ങേറും. രംഗചേതനയുടെ പ്രതിവാര നാടകാവതരണത്തിന്റെ ഭാഗമായാണ് നെറിയുടെ ആദ്യാവതരണം.
ചുറ്റുമുള്ളതിനേക്കുറിച്ച് എല്ലാമറിയുന്നവരാണ് മനുഷ്യര്‍. താന്‍ ചെയ്യേണ്ടതെന്തെന്ന് അവര്‍ക്ക് ഉത്തമ ബോധ്യവുമുണ്ട് എന്നിട്ടും അവരെ നിയന്ത്രിക്കുന്നത് ചില വികാരങ്ങള്‍ മാത്രമാകുന്ന യാഥാര്‍ത്ഥ്യമാണ് നമ്മള്‍ കാണുന്നത്. മനുഷ്യരാല്‍ നിയന്ത്രിക്കപ്പെടേണ്ട വികാരങ്ങള്‍ പക്ഷേ ജീവിതത്തില്‍ മനുഷ്യനെ നിയന്ത്രിക്കുകയാണ് പലപ്പോഴും. അതവര്‍ക്ക് ന്യായമായും അനുഭവപ്പെടുന്നു. നെറി - in ones shoes പറയാന്‍ ശ്രമിക്കുന്നതും അവനവന്റെ ചെരുപ്പിനുള്ളില്‍ നില്‍ക്കുമ്പോള്‍ നെറിയാകുന്ന, മറ്റൊരു ചെരുപ്പിനുള്ളില്‍ നില്‍ക്കുന്നവര്‍ക്ക് നെറികേടുമാകുന്ന യാഥാര്‍ത്ഥ്യമാണ്.
ചില സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ട ശരികളെന്താണെന്ന് തിരിച്ചറിഞ്ഞിട്ടും വൈകാരിക നിയന്ത്രണങ്ങളില്‍ നിസ്സഹായരായിപ്പോകുന്ന, അത് മറ്റൊരാള്‍ ചെയ്യട്ടെയെന്ന് ആശ്വസിക്കുന്ന സാധാരണ മനുഷ്യജീവിതം. ചില ശരികള്‍ പിന്നീട് ശരികേടല്ലേയെന്നും ചില കുറ്റങ്ങള്‍ പിന്നീട് സഹതാപത്തിന് അര്‍ഹവുമല്ലേയെന്ന് പ്രേഷകനെ ചിന്തിപ്പിക്കുന്ന നിമിഷങ്ങളിലൂടെയാണ് നാടകം മുന്നേറുന്നത്. പി വി ഷാജികുമാറിന്റെ 'വിശ്വസിച്ചേ പറ്റൂ' എന്ന ചെറുകഥ നാടകരചനയ്ക്ക് പ്രചോദനമായിട്ടുണ്ട്. കഥ നിര്‍ത്തിയിടത്തു നിന്നുമാണ് നാടകം തുടങ്ങുന്നത്.
സര്‍താജ് എ കെ സംവിധാനം നിര്‍വഹിച്ച നാടകത്തില്‍ പ്രതീഷ് സി എല്‍, വിനീതന്‍ കെ വി, ആല്‍ബര്‍ട്ട്, ശ്രീരാം, ജെനു, സച്ചിദാനന്ദന്‍ എന്നിവര്‍ അരങ്ങിലെത്തുന്നു. ലെസ്‌ലി സഹജ അഗസ്റ്റിനാണ് നാടകത്തിന്റെ സഹ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സജിത് കുമാര്‍ രംഗസജീകരണവും ദീപവിതാനവും, ഫ്രാന്‍സിസ് ചിറയത്ത് ചമയവും, ഹിരണ്‍, വൈശാഖ് എന്നിവര്‍ സാങ്കേതിക സഹായവും നിര്‍വ്വഹിക്കും.
RELATED STORIES
റൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMTലീഗ് കപ്പ്; യുനൈറ്റഡിന് ജയം; കോപ്പാ ഡെല്‍ റേയില്‍ ബാഴ്സ സെമിയില്‍
26 Jan 2023 7:07 AM GMT