Religion

ജീരകക്കഞ്ഞി തയ്യാറാക്കുന്നത് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍

സലിം എരവത്തൂര്‍

ജീരകക്കഞ്ഞി തയ്യാറാക്കുന്നത് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍
X

മാള(തൃശൂര്‍): റമദാന്‍ മാസത്തില്‍ നാനാ ജാതി മതസ്ഥര്‍ക്കിടയില്‍ പ്രശസ്തമായ ജീരകക്കഞ്ഞി ഇത്തവണ തയ്യാറാക്കുന്നത് അല്‍മാഇദയുടെ ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍. പതിറ്റാണ്ടുകളായി ഇവിടെ ജീരകക്കഞ്ഞി തയ്യാറാക്കിയിരുന്ന അലിക്കാനോടുള്ള സ്‌നേഹ സ്മരണയോടൊപ്പം മാള മഹല്ലിന്റെ റമദാന്‍ ഔഷധ ജീരക ക്കഞ്ഞിയാണ് ഈ വര്‍ഷം ഹൈടെക് സംവിധാനത്തില്‍ തയ്യാറാക്കുന്നത്. ഒരു പക്ഷേ ലോകത്ത് ആദ്യമായിട്ടായിരിക്കും റമദാന്‍ ജീരക കഞ്ഞി ജര്‍മ്മന്‍ മെഷീനില്‍ ഉണ്ടാക്കിയെടുക്കുന്നത്. റമദാനില്‍ എല്ലാ ദിവസവും അസര്‍ നമസ്‌ക്കാരാനന്തരം മാള മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് പരിസരത്ത് വച്ചാണ് വിതരണം ചെയ്യുന്നത്. ഔഷധ മൂല്യങ്ങള്‍ എറെയുള്ള ജീരകക്കഞ്ഞി വാങ്ങുന്നതിനായി ജാതി മത ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.

ചൂട് കാലത്ത് നോമ്പനുഷ്ഠിക്കുന്നവരുടെ ശരീരത്തിന് കുളിര്‍മ നല്‍കുന്ന ജീരക കഞ്ഞി വിതരണം അരനൂറ്റാണ്ടിലേറെയായി ഇവിടെ മുടങ്ങാതെ നടന്നുവരുന്നതായി മഹല്ല് ഭാരവാഹികള്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കഞ്ഞി വിതരണം നടത്താന്‍ സാധിച്ചില്ല. എന്നാല്‍ ഈ വര്‍ഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രശസ്തമായ ജീരകക്കഞ്ഞി ജനങ്ങളിലേക്ക് എത്തിക്കാന്‍ മഹല്ല് കമ്മിറ്റി തീരുമാനിച്ചത്. അതിനാല്‍തന്നെ ഒരു വര്‍ഷം മുടങ്ങിയ രുചികരവും ആരോഗ്യദായകവുമായ ജീരകക്കഞ്ഞി വാങ്ങാനായി നൂറുകണക്കിന് പേരാണ് നിത്യേനയെത്തുന്നത്.

Cumin gruel is prepared using German technology

Next Story

RELATED STORIES

Share it