മണിച്ചിത്രത്താഴിന്റെ 25ാം വര്‍ഷം; ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ശോഭന

മോഹന്‍ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായി 1993 ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രത്തിലെ ചിത്രവും ശോഭന തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മണിച്ചിത്രത്താഴിന്റെ 25ാം വര്‍ഷം; ചിത്രങ്ങളും വിശേഷങ്ങളും പങ്കുവച്ച് ശോഭന

കൊച്ചി: ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ പ്രേക്ഷകര്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയറിയിച്ച് നടി ശോഭന. മോഹന്‍ലാലും ശോഭനയും പ്രധാന കഥാപാത്രങ്ങളായി 1993 ഡിസംബര്‍ 25ന് പുറത്തിറങ്ങിയ ചിത്രത്തിലെ ചിത്രവും ശോഭന തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. എക്കാലത്തെയും തന്റെ പ്രിയ ചിത്രമെന്നാണ് ശോഭന കുറിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു. ഈ അവസരത്തില്‍ ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് നടി രംഗത്തു വന്നിരുന്നു. മണിച്ചിത്രത്താഴിന്റെ 25 ാം വാര്‍ഷികത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് മറുപടി പറയാന്‍ വൈകിയതാണ് താരം മാപ്പ് ചോദിച്ചത്.


ശോഭനയുടെ കുറിപ്പിന്റെപൂര്‍ണരൂപം

എല്ലാ മീഡിയ സുഹൃത്തുക്കള്‍ക്കും എക്കാലത്തെയും എന്റെ പ്രിയ സിനിമയായ മണിച്ചിത്രത്താഴിന്റെ ആരാധകര്‍ക്കും മാഗ്ഗഴ്ചി പെര്‍ഫോമന്‍സുമായി ഞാന്‍ ചെന്നൈയില്‍ തിരക്കിലാണ്, അതാണ് നിങ്ങളുടെ അന്വേഷണങ്ങള്‍ക്ക് മറുപടി തരാന്‍ കഴിയാതെ പോയത്. ക്ഷമ ചോദിക്കുന്നു.

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണ്. ശരിക്കും വിസ്മയകരമായി തോന്നുന്നു, എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു' ശോഭന കുറിക്കുന്നു.

മലയാളത്തില്‍ നിന്നും ഏറ്റവുമധികം ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം എന്ന വിശേഷണവും മണിചിത്രത്താഴിനുള്ളതാണ്. തമിഴ്, ഹിന്ദി, കന്നട, ബംഗാളി, ബോജ്പുരി അടക്കമുള്ള ഭാഷകളിലെല്ലാം ചിത്രം റീമെക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.
Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top