സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രത്തിന്റെ സെറ്റിൽ ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിച്ചു
സെറ്റിലെ അഭിനേതാക്കള്‍ക്കും സംഘാംഗങ്ങള്‍ക്കുമിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്ക/നിയമ നടപടിയെടുക്കാന്‍ നാലുപേരടങ്ങിയ ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിച്ചു.

കോഴിക്കോട്: ഹേമ കമ്മിറ്റി റിപോര്‍ട്ടും സിനിമാ മേഖലയിലെ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങളും ചര്‍ച്ചയാകുന്നതിനിടെ ചിത്രീകരണ സെറ്റില്‍ പെരുമാറ്റച്ചട്ടം നടപ്പാക്കി സെന്ന ഹെഗ്ഡെയുടെ പുതിയ ചിത്രം. കാഞ്ഞങ്ങാട്ട് ചിത്രീകരണം നടക്കുന്ന '1744 വൈറ്റ് ഓള്‍ട്ടോ' എന്ന ചിത്രത്തിന്റെ സെറ്റിലാണ് നിര്‍മാതാക്കളായ കബനി ഫിലിംസ് പെരുമാറ്റച്ചട്ടം നടപ്പാക്കിയത്.
സെറ്റിലെ അഭിനേതാക്കള്‍ക്കും സംഘാംഗങ്ങള്‍ക്കുമിടയില്‍ ലൈംഗികമായോ അല്ലാതെയോ ഉള്ള അപകീര്‍ത്തിപ്പെടുത്തലുകളും ചൂഷണങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ അച്ചടക്ക/നിയമ നടപടിയെടുക്കാന്‍ നാലുപേരടങ്ങിയ ആഭ്യന്തര പരാതിപരിഹാര സമിതി രൂപവത്കരിച്ചു. എക്‌സിക്യുട്ടീവ് നിര്‍മാതാവ് അമ്പിളി പെരുമ്പാവൂര്‍ പ്രിസൈഡിങ് ഓഫീസറായി നിര്‍മാതാക്കളായ ശ്രീജിത്ത് നായര്‍, മൃണാള്‍ മുകുന്ദന്‍, അഭിഭാഷക ആര്‍ഷ വിക്രം എന്നിവരടങ്ങിയതാണ് സമിതി.
ഹേമ കമ്മിറ്റി റിപോർട്ട് സംബന്ധിച്ച് ഗൗരവപരമായി ചർച്ച ഉയർന്നത് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കാലയളവിൽ ആയിരുന്നു. എങ്കിലും ചിത്രീകരണം നടക്കുന്നതും നടക്കാനിരിക്കുന്നതുമായ ചിത്രങ്ങളുടെ സൈറ്റിൽ ഒന്നും തന്നെ നിർമാതാക്കളോ സംവിധായകരോ ആഭ്യന്തര പരാതിപരിഹാര സമിതി രൂപീകരിക്കുമെന്ന ആവശ്യം ഉയർത്തിയിട്ടില്ല. ഇവിടെയാണ് സെന്ന ഹെഗ്ഡ നിലപാടുകൊണ്ട് വ്യത്യസ്തനായിരിക്കുന്നത്.
RELATED STORIES
ബഫര്‍ സോണ്‍: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്‍; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMTപാലാ ബിഷപ്പ് ചരടുവലിക്കുന്നു; മുന്നണി വിടാന്‍ ജോസ് കെ മാണിക്ക് മേല്‍...
9 Aug 2022 12:49 PM GMTസ്വന്തം തട്ടകത്തിൽ കാനത്തിന് തിരിച്ചടി; ഔദ്യോഗിക പക്ഷത്തെ മറികടന്ന്...
8 Aug 2022 2:20 PM GMTയുഎപിഎക്കെതിരേ രാജ്യസഭയിൽ ബഹളം; ഭീകരവാദമെന്തെന്ന് നിർവചിക്കണമെന്ന് പി...
3 Aug 2022 9:54 AM GMTകൊലയാളി അച്ഛന് രക്തം കൊണ്ട് കത്തെഴുതി ശിക്ഷ വാങ്ങിക്കൊടുത്ത...
31 July 2022 11:25 AM GMTആര്‍എസ്എസിന്റെ നുണപ്രചാരണം പൊളിഞ്ഞു; ജിംനേഷിന്റെ മരണകാരണം...
25 July 2022 12:09 PM GMT