പ്രഭാസിന്റെ 'ആദിപുരുഷ്' 2022 ആഗസ്തില്‍ പ്രദര്‍ശനത്തിനെത്തും
പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന ആദിപുരുഷില്‍ രാവണനായെത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്.

കോഴിക്കോട്: രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ' ആദിപുരുഷി'ന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ത്രിഡി ചിത്രം 2022 ആഗസ്ത് 11 ന് പ്രദര്‍ശനത്തിനെത്തും. ഇതിഹാസ കഥാപാത്രമായി പ്രഭാസ് തിരശീലയിലെത്തുന്നത് കാണാനുള്ള ആവേശത്തിലാണ് താരത്തിന്റെ ആരാധകര്‍. പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തുന്ന ആദിപുരുഷില്‍ രാവണനായെത്തുന്നത് പ്രമുഖ ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്.
ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശഭാഷകളിലും മൊഴിമാറ്റം നടത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ടി- സീരിയസ്, റെട്രൊഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.
RELATED STORIES
ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപ് അന്തരിച്ചു
5 Dec 2023 6:10 AM GMTവിജയയാത്രയ്ക്കിടെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തിളച്ച വെള്ളം...
5 Dec 2023 5:44 AM GMTഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം; കുറ്റം സമ്മതിച്ച്...
5 Dec 2023 5:25 AM GMTഅതിര്‍ത്തി തര്‍ക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു
5 Dec 2023 5:18 AM GMTസ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി...
4 Dec 2023 12:00 PM GMTപ്രമുഖ സാമ്പത്തികശാസ്ത്ര വിദഗ്ധനും ദലിത് ചിന്തകനുമായ എം കുഞ്ഞാമന്...
3 Dec 2023 5:07 PM GMT