Movies

കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചെന്ന് ആരോപണം; നെറ്റ്ഫ്‌ലിക്‌സ് മാപ്പ് പറഞ്ഞു

'മിഗ്‌നോണ്‍സ്' (ക്യൂട്ടിസ്) വേണ്ടി തങ്ങള്‍ ഉപയോഗിച്ചത് അനുചിതമായ കലാസൃഷ്ടി ആണെന്നും. അതില്‍ ഖേദിക്കുന്നു എന്നും നെറ്ഫ്‌ലിക്‌സ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചെന്ന് ആരോപണം; നെറ്റ്ഫ്‌ലിക്‌സ് മാപ്പ് പറഞ്ഞു
X

ന്യൂഡല്‍ഹി: ഫ്രഞ്ച് ചലച്ചിത്ര നിര്‍മ്മാതാവ് മൈമുന ടാസര്‍ സംവിധാനം നിര്‍വഹിച്ച ചിത്രമായ മിഗ്‌നോണ്‍സ്' (ക്യൂട്ടീസ്) എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍ കുട്ടികളെ ലൈംഗികമായി ചിത്രീകരിച്ചു എന്ന് ആരോപണം ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ ചിത്രം സ്ട്രീം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സ് മാപ്പ് പറഞ്ഞു. സെപ്തംബര്‍ ഒമ്പതിനാണ് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായി പുറത്തുവിട്ട പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

'മിഗ്‌നോണ്‍സ്' (ക്യൂട്ടിസ്) വേണ്ടി തങ്ങള്‍ ഉപയോഗിച്ചത് അനുചിതമായ കലാസൃഷ്ടി ആണെന്നും. അതില്‍ ഖേദിക്കുന്നു എന്നും നെറ്ഫ്‌ലിക്‌സ് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ചിത്രവുമായി ബന്ധമില്ലാത്ത രീതിയിലാണ് പോസ്റ്റര്‍ ചെയ്തതെന്ന് സമ്മതിച്ച നെറ്റ്ഫ്‌ലിക്‌സ് പുതിയ ചിത്രങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് അറിയിച്ചു.

അതേസമയം, വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും ചിത്രം പിന്‍വലിക്കുന്നതിനെ കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കിയിട്ടില്ല.

കൗമാരക്കാരിയായ പെണ്‍കുട്ടി തന്റെ സ്വപ്നങ്ങള്‍ തേടി ഇറങ്ങുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 11 വയസ്സുകാരിയായ പെണ്‍കുട്ടി ഫ്രീ സ്പിരിറ്റഡ് ഡാന്‍സ് ക്രൂവില്‍ ചേരുന്ന കഥയും അവളുടെ കഷ്ടപാടുകളുമാണ് സിനിമ പറയുന്നത്.

ചിത്രത്തില്‍ ഫാത്തിയ യൂസഫ്, മദീന എല്‍ എയ്ഡിഅസൂനി,മൈമുന ഗുയി (Maïmouna Gueye) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരമ്പരാഗത മൂല്യങ്ങള്‍, ഇന്റര്‍നെറ്റ് സംസ്‌കാരം എന്നിങ്ങനെ രണ്ട് വ്യത്യസ്ത വശങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന ഒരു പരമ്പരാഗത സെനഗല്‍ മുസ്‌ലിം പെണ്‍കുട്ടിയെക്കുറിച്ചാണ് ഈ ചിത്രം പറയുന്നത്.

2020 ജനുവരി 23 ന് സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ലോക സിനിമാ നാടക മത്സര മേഖലയില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഡയറക്ടിങ് ജൂറി അവാര്‍ഡ് നേടി.

സിനിമ ശിശു ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും കുട്ടികളെ ലൈംഗികമായി ചിത്രീകരിക്കുന്നുവെന്നുമായിരുന്നു സിനിമയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. ആയിരക്കണക്കിന് പേര്‍ ചിത്രം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ ക്യാംപെയ്‌നില്‍ ഒപ്പ് വെച്ചിരുന്നു.

Next Story

RELATED STORIES

Share it