Movies

കടുവ ആഗസ്റ്റ് നാലു മുതല്‍ പ്രൈം വിഡിയോയില്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കടുവയുടെ നിര്‍മാതാക്കള്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ആണ്

കടുവ ആഗസ്റ്റ് നാലു മുതല്‍ പ്രൈം വിഡിയോയില്‍
X

കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത് പൃഥ്വിരാജ്, വിവേക് ഒബ്‌റോയ്, സംയുക്ത മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കടുവ ആഗസ്റ്റ് നാലു മുതല്‍ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വിഡിയോയില്‍ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് ആരംഭിക്കും.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.കടുവ എന്റെ ഹൃദയത്തോട് വളരെ അടുത്തു നില്‍ക്കുന്ന സിനിമയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

ജീവിതത്തേക്കാള്‍ വലിയ മാസ്സ്, ആക്ഷന്‍ എന്റര്‍ടെയ്‌നറാണ് ഈ ചിത്രം. കുറച്ചുകാലമായി മലയാളം ഇന്‍ഡസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമായ ഒരു വിഭാഗമാണിത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസാണ് സിനിമ സംവിധാനം ചെയ്യുന്നതെന്നും പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞു. തന്റെ സിനിമാ കരിയറില്‍ അതുല്യമായ വേഷങ്ങള്‍ ചെയ്യാന്‍ താന്‍ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും ഈ സിനിമയിലെ ജോസഫിന്റെ കഥാപാത്രം അതിന് ഉദാഹരണമാണെന്നും വിവേക് ഒബ്‌റോയ് പറഞ്ഞു.ആകര്‍ഷകവും രസകരവുമായ ആക്ഷന്‍ ഡ്രാമയുടെ എല്ലാ ചേരുവകളും കടുവയിലുണ്ടെന്നും അതിന്റെ തീവ്രത കൂട്ടുന്ന വിധം പൃഥ്വിരാജും വിവേകും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ടെന്നും സംവിധായകനായ ഷാജി കൈലാസ് പറഞ്ഞു.

Next Story

RELATED STORIES

Share it