കുഞ്ഞാലി മരക്കാറുടെ വേഷത്തില്‍ മമ്മൂട്ടിയും ലാലും ഏറ്റുമുട്ടുമോ? പ്രേക്ഷക ലോകം കാത്തിരിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി ചെയ്യുമെന്ന് പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ഓഗസ്റ്റ് സിനിമാസ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം.

കുഞ്ഞാലി മരക്കാറുടെ വേഷത്തില്‍ മമ്മൂട്ടിയും ലാലും ഏറ്റുമുട്ടുമോ? പ്രേക്ഷക ലോകം കാത്തിരിക്കുന്നു

മമ്മൂട്ടിയെ നായകനാക്കി ചെയ്യുമെന്ന് പ്രഖ്യാപിച്ച കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ഷൂട്ടിങ് ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് ഓഗസ്റ്റ് സിനിമാസ്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. മമ്മൂട്ടി-സന്തോഷ് ശിവന്‍ പ്രൊജക്ട് ഉപേക്ഷിച്ചതുകൊണ്ടാണ് തങ്ങള്‍ ചെയ്യുന്നതെന്ന പ്രിയദര്‍ശന്റേയും മോഹന്‍ലാലിന്റേയും ആരോപണങ്ങള്‍ ഓഗസ്റ്റ് സിനിമാസിന്റെ ഉടമകളില്‍ ഒരാളായ ഷാജി നടേശന്‍ തള്ളി. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രൊജക്ട് ഉപേക്ഷിച്ചതായി ആരോടും ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ഷാജി നടേശന്‍ വ്യക്തമാക്കി.

കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്‍ ഈ വര്‍ഷം തന്നെ ഷൂട്ട് ചെയ്യും. സന്തോഷ് ശിവന്‍ മറ്റു പ്രൊജക്ടുകളുമായി ബന്ധപ്പെട്ട് തിരക്കുകളില്‍ ആയിരുന്നതിനാലും ചിത്രത്തിന്റെ വന്‍ മുതല്‍ മുടക്കുമാണ് പ്രൊജക്ട് വൈകിപ്പിച്ചത്. മരക്കാറുടെ ജീവിതത്തോടും ചരിത്രത്തോടും നീതി പുലര്‍ത്തി ഈ സിനിമ ചെയ്യുമെന്ന് ഞാന്‍ കൊടുത്ത വാക്കാണ്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാര്‍ ഒരു ഗിമ്മിക്ക് മാത്രമായിപ്പോവരുതെന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.മമ്മൂട്ടി-സന്തോഷ് ശിവന്‍ കൂട്ടുകെട്ടില്‍ കുഞ്ഞാലിമരയ്ക്കാര്‍ എത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുന്നേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പ്രൊജക്ട് തങ്ങള്‍ നിര്‍മിക്കുന്നതായി ഓഗസ്റ്റ് സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത് 2017 നവംബര്‍ ഒന്നിനാണ്. മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കിക്കൊണ്ടുള്ള പോസ്റ്ററും പുറത്തുവിട്ടിരുന്നു. ഇതിനിടെ താന്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ട് പ്രിയദര്‍ശന്‍ രംഗത്തെത്തി. മാസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീം ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചില്ലെങ്കില്‍ താന്‍ ചെയ്യുമെന്ന് പ്രിയദര്‍ശന്‍ 2017 നവംബറില്‍ താക്കീത് ചെയ്യുകയും ചെയ്തിരുന്നു.

2018 ഏപ്രില്‍ 28ന് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' പ്രഖ്യാപിച്ചു. 2018 ഏപ്രില്‍ 29ന്, പ്രിയദര്‍ശന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന്റെ പിറ്റേന്ന് തന്നെ പ്രൊജക്ട് ഉപേക്ഷിച്ചിട്ടില്ലെന്ന് സംവിധായകന്‍ സന്തോഷ് ശിവനും അറിയിച്ചിരുന്നു.

16ാം നൂറ്റാണ്ടില്‍ കോഴിക്കോട് സാമൂതിരിയുടെ നാവികത്തലവനായിരുന്ന കുഞ്ഞാലി മരയ്ക്കാറും സംഘവും പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇരു ചിത്രങ്ങളുടേയും ഇതിവൃത്തം. മോഹന്‍ലാല്‍ മരയ്ക്കാറിന്റെ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, പ്രണവ് മോഹന്‍ലാല്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കില്‍ മോഹന്‍ലാലിന്റെ കോസ്റ്റിയൂമിനെതിരേ വലിയ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. കുഞ്ഞാലിമരക്കാറുടെ തലപ്പാവ് പഞ്ചാബികളുടെ വേഷത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും കടല്‍ക്കൊള്ളക്കാരന്റെ രൂപത്തിലാണ് മരക്കാറെ അവതരിപ്പിച്ചതെന്നുമായിരുന്നു പ്രധാന വിമര്‍ശനം.

MTP Rafeek

MTP Rafeek

Our Contributor help bring you the latest article around you


RELATED STORIES

Share it
Top