കേശുവേട്ടനായി ദിലീപ്; 'കേശു ഈ വീടിന്റെ നാഥന്‍' നാളെ മുതല്‍

ദിലീപ്-നാദിര്‍ഷാ ആദ്യമായി ഒന്നിക്കുന്ന 'കേശു ഈ വീടിന്റെ നാഥന്‍' ഡിസംബര്‍ 31 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തും. ചിത്രത്തില്‍ ദിലീപിന്റെ മേക്ക്ഓവര്‍ ഇതിനോടകം തന്നെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയാണ് 'കേശു ഈ വീടിന്റെ നാഥന്‍'.
ദിലീപിനൊപ്പം ഉര്‍വശി, ജാഫര്‍ ഇടുക്കി, ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, നെസ് ലിന്‍, സ്വാസിക തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് സജീവ് പാഴൂര്‍ ആണ്.അനില്‍ നായര്‍ ആണ് ഛായാഗ്രഹണം. ബി കെ ഹരിനാരായണന്‍, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് പലയിടത്തും സംഘര്ഷം
30 March 2023 5:31 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTബാങ്കുവിളിക്കെതിരേ കര്ണാടകയിലെ ബിജെപി നേതാവ്
13 March 2023 4:11 PM GMT''തിരക്കഥ തയ്യാറാക്കുമ്പോള് നല്ല ഗൗരവമുള്ളത് തയ്യാറാക്കണ്ടേ..''; എം...
10 March 2023 3:45 PM GMT'ഗര്ഭകാലത്ത് തന്നെ ഹൈന്ദവ ദൈവങ്ങളെ പറഞ്ഞുകൊടുക്കണം';...
8 March 2023 3:03 PM GMTദേഷ്യവും ഒരു വികാരമാണ്, അവഗണിക്കാനാവില്ല
7 March 2023 1:04 PM GMT