മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറുമെന്ന് ആശങ്ക: സുരേഷ് ഉണ്ണിത്താന്‍
തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ. ഓണ്‍ലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകള്‍ക്ക് വൈഡ് റിലീസ് നന്നല്ല.

തിരുവനന്തപുരം: മലയാള സിനിമ പൂര്‍ണമായും ഒടിടി പ്ലാറ്റ് ഫോമിലേക്ക് മാറുമെന്ന് ആശങ്കയുണ്ടെന്ന് പ്രമുഖ സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍. തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമ. ഓണ്‍ലൈനു വേണ്ടിയുള്ളതല്ല. ചെറിയ സിനിമകള്‍ക്ക് വൈഡ് റിലീസ് നന്നല്ല. ചെറിയ സിനിമകള്‍ കുറച്ചു തീയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് തന്റെ അഭിപ്രായം. മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ സിനിമകള്‍ക്ക് ഒടിടിയില്‍ വന്‍ തുക ലഭിക്കും. എന്നാല്‍ ചെറിയ സിനിമകള്‍ക്ക് അതു കിട്ടില്ല. കിട്ടുന്ന പണത്തിനു ചെറിയ സിനിമ ഒടിടിയില്‍ വില്‍ക്കാന്‍ നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതമാകും. അപ്പോള്‍ മുടക്കുമുതല്‍ എങ്ങനെ തിരിച്ചുപിടിക്കും. അതു കൊണ്ട് തിയേറ്റര്‍ വഴി തന്നെ സിനിമ റിലീസ് ചെയ്യണം.
ക്ഷണം എന്ന തന്റെ പുതിയ സിനിമ 6 വര്‍ഷത്തിന് ശേഷമുള്ള സംരഭമാണ്. താനും നടന്‍ ലാലും മാത്രമാണ് ഈ സിനിമയില്‍ പഴയ മുഖങ്ങള്‍. മറ്റെല്ലാവരും പുതിയ മുഖങ്ങളാണ്. ക്ഷണം പുതു തലമുറ അംഗീകരിച്ചു എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ എന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ സുരേഷ് ഉണ്ണിത്താന്‍ പറഞ്ഞു.
ആദ്യ സിനിമാനുഭവം ഈ രംഗത്ത് തുടരാന്‍ പ്രേരണ നല്‍കുന്നതാണെന്ന് ചിത്രത്തിന്റെ നായിക സ്‌നേഹ അജിത് പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണന്‍, സെക്രട്ടറി രാജേഷ് രാജേന്ദ്രന്‍, ഖജാന്‍ജി ബിജു ഗോപിനാഥ് സംബന്ധിച്ചു.
RELATED STORIES
കണ്ണൂര്‍ കേളകത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി...
1 April 2023 7:22 AM GMTഅനധികൃതമായി യുഎസ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ കുടുംബം...
1 April 2023 6:03 AM GMTകോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMT