ബലാല്‍സംഗക്കേസില്‍ എഫ്‌ഐആര്‍: തന്നെ കുടുക്കിയതെന്ന് ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളി
മുംബൈ: തനിക്കെതിരായ കങ്കണാ റണാവത്തിന്റെ ബലാല്‍സംഗ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പോലിസ് നടപടിയില്‍ പ്രതികരണവുമായി ബോളിവുഡ് നടന്‍ ആദിത്യ പഞ്ചോളി. തന്നെ മനപ്പൂര്‍വം കേസിലേക്ക് വലിച്ചിട്ടെന്നാണ് ആദിത്യ പഞ്ചോളിയുടെ വാദം. നേരത്തെ കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് ആദിത്യ പഞ്ചോളി പരാതി നല്‍കിയിരിക്കുന്നു. കങ്കണയുടെ അഭിഭാഷകന്‍ റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തിയതായും ആദിത്യ പഞ്ചോളി പരാതിയില്‍ ആരോപിച്ചിരുന്നു. ഇതിന് തെളിവായി റിസ്‌വാന്‍ സിദ്ദിഖി തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും ആദിത്യ പഞ്ചോളി നേരത്തെ പോലിസിന് കൈമാറിയിരുന്നു. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നാണ് നടന്‍ വ്യക്തമാക്കിയത്. എല്ലാ തെളിവുകളും പോലിസിന് കൈമാറും. താന്‍ നിരപരാധിയാണെന്ന് തെളിയുന്നത് വരെ പോരാടുമെന്നും ആദിത്യ പറഞ്ഞു.
കേസിന് ആസ്പദമായ സംഭവം നടന്നിട്ട് പത്തുവര്‍ഷമായി. അതുകൊണ്ട് തന്നെ തെളിവുകള്‍ ശേഖരിക്കാന്‍ പ്രയാസമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. പല സ്ഥലങ്ങളില്‍, സമയങ്ങളില്‍ തന്നെ ആദിത്യ പഞ്ചോളി ബലാല്‍സംഗം ചെയ്‌തെന്നാണ് നടി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
ആദിത്യ പഞ്ചോളി തന്നെ നിര്‍ബന്ധിച്ച് ലൈംഗികമായും മാനസികമായും പീഡിപ്പിച്ചിട്ടുണ്ടെന്നും നടിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം തന്നെ പതിനേഴാമത്തെ വയസിലാണ് പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നുണ്ട്.ബോളിവുഡ് നടി കങ്കണ റണാവത്തും ആദിത്യ പഞ്ചോളിയുമായുള്ള വിവാദം നേരത്തെ തന്നെ നിലനില്‍ക്കുന്നുണ്ട്. വ്യാജ ബലാല്‍സംഗ കേസില്‍ തന്നെപ്പെടുത്തുമോയെന്ന ഭയം കാരണം ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ ആദിത്യ പഞ്ചോളി പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പരാതിയിലും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടിയും ആദിത്യ പഞ്ചോളിയുമായ ഭാര്യയുമായ സറീന വഹാബും നേരത്തെ കങ്കണയ്‌ക്കെതിരേ രംഗത്തുവന്നിരുന്നു.
RELATED STORIES
റൊണാള്ഡോയ്ക്ക് ഡബിള്; യൂറോ കപ്പ് യോഗ്യതയില് പറങ്കികള്ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര് ആരാധികയുടെ ഉത്തരപേപ്പര് വൈറലായ സംഭവത്തില് അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില് കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMTഎനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMT