അടയ്‌ക്കേണ്ട കണ്ണുമാറിപ്പോയോ?; കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്‌ലുക്കില്‍ ട്രോളുല്‍സവം

അടയ്‌ക്കേണ്ട കണ്ണുമാറിപ്പോയോ?; കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്‌ലുക്കില്‍ ട്രോളുല്‍സവം

കോഴിക്കോട്: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ നൂറുകോടി പ്രോജക്ട് കുഞ്ഞാലിമരക്കാര്‍ ഫസ്റ്റ്‌ലുക്കിനൊപ്പം ട്രോളുകളും വൈറലായി. കുഞ്ഞാലിമരക്കാരുടെ വേഷമണിഞ്ഞ മോഹന്‍ലാല്‍ ദൂരദര്‍ശിനിയിലൂടെ നോക്കുന്ന ചിത്രമാണ് തന്റെ ഔദ്യോഗിക പേജിലൂടെ പങ്കുവച്ചത്. ഗംഭീര ലുക്ക് കൈയ്യടി വാങ്ങിയെങ്കിലും അടക്കേണ്ട കണ്ട് മാറിപ്പോയില്ലേയെന്നാണ് വിമര്‍ശനം.

വലതുകണ്ണ് കൊണ്ട് ദൂരദര്‍ശനിയിലൂടെ നോക്കുമ്പോള്‍ ഇടതുകണ്ണ് തുറന്ന് പിടിച്ചതാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയത്. എന്നാല്‍ ഇതിന് മറുപടിയുമായി പതിവു ഉല്‍സാഹ കമ്മിറ്റിയും രംഗത്തെത്തി. ലാലേട്ടന്‍മാത്രമല്ല മമ്മുട്ടിയും ഇടതുകണ്ണ് തുറന്ന് പിടിച്ചാണ് ദൂരദര്‍ശനിയിലൂടെ നോക്കിയതെന്നാണ് ഫാന്‍സുകാരുടെ വാദം. ബാഹുബലിയിലെയും സമാന ദൃശ്യങ്ങളുണ്ടെന്നും ഫാന്‍സുകാര്‍ തെളിവു സഹിതം സമര്‍ത്ഥിച്ചു. മമ്മൂട്ടിയുടെ മനു അങ്കിളിലെയും ബാഹുബലിയിലെയും സമാന ദൃശ്യങ്ങള്‍ ചേര്‍ത്ത് വച്ച് ചിത്രങ്ങള്‍ എത്തിയതോടെ സോഷ്യല്‍മീഡിയ സജീവമായി.


പ്രിയദര്‍ശന്റെ തന്നെ 'ഒപ്പം' സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തപ്പോള്‍ സമാനമായ വിമര്‍ശനം ഉണ്ടായിരുന്നു. അന്ധനായ മോഹന്‍ലാല്‍ വാച്ച് കെട്ടിയതായിരുന്നു അന്നത്തെ വിമര്‍ശനം. പിന്നീട് സിനിമ റിലീസ് ചെയ്തപ്പോള്‍ ഏവരുടെയും സംശയം മാറി.

മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ചിത്രീകരണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

നൂറ് ദിവസത്തെ ഒറ്റഷെഡ്യൂളില്‍ ഹൈദരാബാദില്‍ തന്നെ ചിത്രം പൂര്‍ത്തിയാകും. ഫിലിം സിറ്റി കൂടാതെ ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകള്‍. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാര്‍മാരില്‍ നാലാമന്റെ കഥയാണ് 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ പ്രമേയം.

മധു, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സാര്‍ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകന്‍.
Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top