പട, നാരദന്‍, വെയില്‍ സിനിമകളുടെ സ്ട്രീമിംഗ് തീയതികള്‍ പ്രഖ്യാപിച്ച് പ്രൈം വീഡിയോ
മാര്‍ച്ച് 30 മുതല്‍ പട, ഏപ്രില്‍ 8 മുതല്‍ നാരദന്‍, ഏപ്രില്‍ 15 മുതല്‍ വെയില്‍ എന്നിവ പ്രൈം വിഡിയോയില്‍ സ്ട്രീമിംഗ് തുടങ്ങും

കൊച്ചി: അടുത്തിടെ റിലീസ് ചെയ്ത മലയാള സിനിമകളായ പട, നാരദന്‍, വെയില്‍ എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തീയതികള്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു. മാര്‍ച്ച് 30ന് കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പട, ഏപ്രില്‍ എട്ടിന് ടൊവിനോ തോമസ് നായകനായ നാരദന്‍, ഏപ്രില്‍ 15ന് ഷെയ്ന്‍ നിഗം നായകനായ വെയില്‍ എന്നീ ചിത്രങ്ങള്‍ സ്ട്രീമിംഗിനെത്തുക.
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആന്‍ഡ് ഡ്രാമ ത്രില്ലറായ പടയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ കെ എം ആണ്.ഇന്ത്യയിലെ തദ്ദേശീയ സമൂഹങ്ങളുടെ കുടിയൊഴിപ്പിക്കലിനെയും ഭൂമിയെയും കുറിച്ചുള്ള പ്രധാന ചോദ്യമാണ് പട ഉയര്‍ത്തുന്നതെന്ന് പ്രൈം വീഡിയോ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വിവിധ സര്‍ക്കാരുകള്‍ തദ്ദേശീയരുടെ ജീവിതരീതിയും പലപ്പോഴും അവരുടെ ഭൂമിയും നിഷേധിക്കുന്ന നിയമങ്ങള്‍ ഉണ്ടാക്കി, ചങ്ങാത്ത മുതലാളിത്ത താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു. ഈ ചോദ്യം ഉയര്‍ത്തുന്ന 90കളിലെ വിയോജിപ്പിന്റെ ഒരു ആവിഷ്‌കാരമാണ് പട അവതരിപ്പിക്കുന്നത്.
ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ന്യൂസ് മലയാളത്തിന്റെ ഉയര്‍ന്നുവരുന്ന പത്രപ്രവര്‍ത്തകനും ടോക്ക് ഷോ അവതാരകനും ടെലിവിഷന്‍ വാര്‍ത്താ അവതാരകനുമായ ചന്ദ്രപ്രകാശിന്റെ നാടകീയ യാത്രയാണ് നാരദന്‍.

ശരത് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമ്മയ്‌ക്കൊപ്പം താമസിക്കുന്ന സിദ്ധുവിന്റെയും കാര്‍ത്തിയുടെയും കഥയാണ് ഇത്.

ഇവയ്ക്കു പുറമെ ഏറെ ജനപ്രീതിയോടെ ആറാട്ടിന്റെ സ്ട്രീമിംഗും െ്രെപം വിഡിയോയില്‍ മുന്നേറുകയാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഈ ആക്ഷന്‍ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്, രാമചന്ദ്ര രാജു, സിദ്ദിഖ്, വിജയരാഘവന്‍, സായികുമാര്‍, നെടുമുടി വേണു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
RELATED STORIES
എഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMTഎഫ് എ കപ്പിലും ഹാലന്റിന് ഹാട്രിക്ക്; ബേണ്‍ലിയെ തകര്‍ത്ത് സിറ്റി...
19 March 2023 6:04 AM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTയൂറോ കപ്പ് യോഗ്യതാ മല്‍സരം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍...
17 March 2023 5:10 PM GMT