Literature

മാന്‍ ബുക്കര്‍ പുരസ്‌കാരം മാര്‍ഗരറ്റ് അറ്റ്‌വുഡിനും ബര്‍ണാഡിന്‍ എവരിസ്‌റ്റോയക്കും

മാന്‍ ബുക്കര്‍ പുരസ്‌കാരം മാര്‍ഗരറ്റ് അറ്റ്‌വുഡിനും ബര്‍ണാഡിന്‍ എവരിസ്‌റ്റോയക്കും
X

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്‌കാരം നേടി കനേഡിയന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡും ബ്രീട്ടീഷ് എഴുത്തുകാരി ബര്‍ണാഡിയന്‍ എവരിസ്‌റ്റോയും. ആദ്യമായി മാന്‍ ബുക്കര്‍ പുരസ്‌കാരം സംയുക്തമായി പങ്കിടുന്ന എഴുത്തുകാരാണ് ഇവര്‍.

മാര്‍ഗരറ്റ് അറ്റ്‌വുഡ് രചിച്ച 'ദ ടെസ്റ്റ്‌മെന്റ്', ബെര്‍നാര്‍ഡിന്‍ എവരിസ്‌റ്റോയുടെ 'ഗേള്‍ വുമന്‍ അദര്‍ എന്നീ കൃതികള്‍ക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. 79 വയസുകാരിയായ അറ്റ്‌വുഡ് ബുക്കര്‍ പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. 'ബ്ലൈന്‍ഡ് അസാസ്സിന്‍സ്' എന്ന പുസ്തകത്തിന് അറ്റ്‌വുഡ് രണ്ടായിരത്തിലും മാന്‍ ബുക്കര്‍ പുരസ്‌കാരം നേടിയിരുന്നു.

2018 ഒക്ടോബര്‍ മുതല്‍ 2019 സപ്തംബര്‍ വരെ ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിച്ച 151 നോവലുകളില്‍ നിന്നാണ് ഈ വര്‍ഷത്തെ പട്ടിക തയ്യാറാക്കിയത്. സല്‍മാന്‍ റുഷ്ദി ഉള്‍പ്പെടെ ആറുപേരുടെ പട്ടികയില്‍ നിന്നാണ് ഇവരെയും തിരഞ്ഞടുത്തത്. മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ 'ദ ഹാന്‍ഡമെയ്ഡ്' ടെയ്ല്‍ എന്ന നോവല്‍ ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കിടയില്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ലോകത്തിലെ അധികാരഘടനയും പ്രതിസന്ധികളുമായിരുന്നു ആ നോവലില്‍ .എന്നാല്‍ ട്രംപ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആറ്റ്വുഡിന്റെ നോവലിലെ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമാകുന്നു എന്ന അത്ഭുതത്തോടെ വായനക്കാര്‍ നോക്കിക്കണ്ടു. അതേസമയം, ബര്‍ണാഡിയന്‍ എവരിസ്‌റ്റോയുടെ ഗേള്‍ വുമണ്‍ അദര്‍ എന്ന നോവല്‍ 12 കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. കഥാപാത്രങ്ങളില്‍ കുടുതല്‍ കറുത്തവംശജര്‍. ബ്രിട്ടനിലെ വംശീയവും സ്ത്രീവിരുദ്ധവുമായ ഇടങ്ങള്‍, ഭിന്നലിംഗ രാഷ്ട്രീയം എന്നിങ്ങനെ ചര്‍ച്ച ചെയ്യുന്നു ഈ നോവലില്‍. ബുക്കര്‍ സമ്മാനം നേടുന്ന കറുത്ത വംശജയായ ആദ്യ വനിത കുടയിയാണ് ബര്‍ണാഡിയന്‍ എവരിസ്‌റ്റോ.

Next Story

RELATED STORIES

Share it