ഹിന്ദു താലിബാനിസമാണ് ഇന്ത്യയില്‍ വളര്‍ന്നുവരുന്നതെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ കഥാകൃത്ത് എസ് ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദു താലിബാനിസമാണ് ഇന്ത്യയില്‍ വളര്‍ന്നുവരുന്നതെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍

തിരുവനന്തപുരം: ഹിന്ദു താലിബാനിസമാണ് ഇന്ത്യയില്‍ വളര്‍ന്നുവരുന്നതെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ദ്ധന്‍. ശശി തരൂര്‍ എംപി പറഞ്ഞത് നൂറു ശതമാനവും ശരിയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഭീഷണിയുടെ പേരില്‍ ഹരീഷിനെപ്പോലൊരു കഥാകൃത്ത് എഴുത്ത് നിറുത്തരുത്. എഴുത്ത് കൊണ്ടുവേണം ഇത്തരം ഭീഷണികളെ നേരിടാന്‍. പിന്തുണ നല്‍കാന്‍ ഒരു സര്‍ക്കാരുള്ളപ്പോള്‍ കേരളത്തില്‍ ഒരു എഴുത്തുകാരനും ഭയക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയില്‍ കഥാകൃത്ത് എസ് ഹരീഷിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ക്ഷണിക്കുന്നത് വിമര്‍ശകര്‍ ആണെങ്കിലും അതിനു തയ്യാറാകും. ക്ഷണിക്കുന്നത് വിമര്‍ശകര്‍ ആണെങ്കില്‍ തന്റെ സംരക്ഷണം അവര്‍ ഉറപ്പുവരുത്തണം എന്ന് മാത്രം. പൊതുവില്‍ അങ്ങനെയുള്ള ക്ഷണങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കാറില്ലന്നും അതില്‍ ചേരിയെന്നോ നഗരമെന്നോ തനിക്ക് വേര്‍തിരിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Afsal ph

Afsal ph

Our Contributor help bring you the latest article around you

RELATED STORIES

Share it
Top