Book Reviews

എന്റെ കുട്ടിക്കാലം

ബോള്‍ഷെവിക് വിപ്ലവത്തിന്റെ സാംസ്‌കാരിക നേതൃത്വമായിരുന്ന മാക്‌സിം ഗോര്‍ക്കിയുടെ ജീവിതത്തിന്റെ ആദ്യ ആദ്യഭാഗം വായനക്കാര്‍ക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നതാണ് 'എന്റെ കുട്ടിക്കാലം' എന്ന പേരില്‍ അദ്ദേഹം രചിച്ച ഓര്‍മ്മക്കുറിപ്പുകള്‍.

എന്റെ കുട്ടിക്കാലം
X

1868ല്‍ റഷ്യയില്‍ ജനിച്ച മാക്‌സിം ഗോര്‍ക്കി സാഹിത്യത്തില്‍ റിയലിസത്തിന്റെ വക്താവായി ഉയര്‍ന്നു വന്നു. റഷ്യന്‍ സാഹിത്യത്തിലെ മാത്രമല്ല, ലോകസാഹിത്യത്തിലെ തന്നെ ശ്രദ്ധേയനായ എഴുത്തുകാരനായി. 19ാം നൂറ്റാണ്ടിലെ പ്രഖ്യാതരായ സാഹിത്യപ്രതിഭകളില്‍ നിന്ന് വ്യത്യസ്തമായി പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.

ചെറുപ്രായത്തിലെ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ശേഷം ജീവിതം മാനസികാസ്വാസ്ഥ്യമുള്ള മുത്തച്ഛനോടൊപ്പമായിരുന്നു. തൂപ്പുകാരനായും ചെരുപ്പുകുത്തിയായും കപ്പല്‍ ജോലിക്കാരനായും ജീവിതം തുടങ്ങേണ്ടിവന്ന ഗോര്‍ക്കി പിന്നീട് സ്വപ്രയത്‌നത്താല്‍ പഠിച്ച് സാഹിത്യത്തിന്റെ നെറുകയിലെത്തി. വിപ്ലവാനന്തര റഷ്യയില്‍ ഏറ്റവും ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്നു ഗോര്‍ക്കിക്ക്. തന്റെ ജീവിതത്തിന്റെ ആദ്യഭാഗത്തെ പ്രകാശിപ്പിക്കുകയാണ് ഈ ഓര്‍മക്കുറിപ്പില്‍, ഗോര്‍ക്കി.

മാക്‌സിം ഗോര്‍ക്കി

ഒലിവ്, കോഴിക്കോട്

വില: 120 രൂപ, പേജ്: 130

Next Story

RELATED STORIES

Share it