മഴവില്‍ അഴകുമായി 'മിരാക്കി' ചിത്രപ്രദര്‍ശനം
'മിരാക്കി' എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രങ്ങള്‍. മഴവില്‍ അഴകുപോലെ ഹൃദയത്തെ തൊടുന്ന വര്‍ണക്കൂട്ടുകള്‍. പേര് പോലെ തന്നെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാവുന്നതാണ് ഏഴ് കലാകാരികള്‍ ഒരുക്കിയ കാന്‍വാസുകള്‍.
തൃശൂര്‍: 'മിരാക്കി' എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്നതാണ് തൃശൂര്‍ ലളിതകലാ അക്കാദമിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രങ്ങള്‍. മഴവില്‍ അഴകുപോലെ ഹൃദയത്തെ തൊടുന്ന വര്‍ണക്കൂട്ടുകള്‍. പേര് പോലെ തന്നെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാവുന്നതാണ് ഏഴ് കലാകാരികള്‍ ഒരുക്കിയ കാന്‍വാസുകള്‍.
പ്രകൃതി പ്രമേയമാക്കി അശ്വതി അശോക്(കൊല്ലം), ദീപ നമ്പൂതിരി(എറണാകുളം), ലളിത എസ്(കൊല്ലം), ലീല കെ ടി(എറണാകുളം), പ്രതീക്ഷാ സുബിന്‍(തൃശൂര്‍), സരിത എം എസ്(കൊല്ലം), സുമ സക്കറിയ(എറണാകുളം) എന്നിവരാണ് ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള മനുഷ്യന്റെ പ്രകൃതി ചൂഷണം തുടങ്ങി പ്രകൃതിയുടെ വിവിധ ഭാവങ്ങളാണ് കാന്‍വാസില്‍ ഇടംപിടിച്ചിട്ടുള്ളത്.
ജ്വലിക്കുന്ന മനസ്സുള്ള പ്രകൃതി എന്ന സ്ത്രീയുടെ കാലഘട്ടങ്ങളാണ് കൊല്ലത്തു നിന്നുള്ള ചിത്രകാരിലളിതടീച്ചറുടേത്. ജീവിതത്തിന്റ ഒറ്റപ്പെടുത്തുന്ന പ്രതിസന്ധിയിലും തളരാത്ത പുഞ്ചിരിയുമായിരിക്കുന്ന അശ്വതിടീച്ചറുടെ'മുത്തശ്ശി'നമ്മുടെ മനസ്സില്‍ ഒരിടം തേടും. വരള്‍ച്ചയുടെ കാഠിന്യത്തിലും വര്‍ണ ചിറകുകള്‍ ഏന്തി പ്യൂപ്പയില്‍ നിന്നും പറന്നുയരുവാന്‍ ഒരുങ്ങുന്നസരിതടീച്ചറുടെ 'ചിത്രശലഭവും' അനശ്വരമായ'പ്രണയ'ത്തിന്റെ തന്മയത്തമുള്ള ഭാവമാണ് ചിത്രകാരിദീപ നമ്പൂതിരിയുടേത്. കേരളം നേരിട്ട പ്രളയത്തിന്റെ തീവ്രതയെ ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങളാണ് എറണാകുളത്തു നിന്നുള്ളസുമടീച്ചറുടേത്. ഏതു വെല്ലുവിളിയിലും തളരാതെ പറന്നുയരുന്ന'ഫീനിക്‌സ് പക്ഷി'നമ്മുടെ മനസ്സിന്റെ മറ്റൊരു മുഖമാണെന്ന്ചിത്രകാരിയായലീലടീച്ചറുടെ ചിത്രത്തില്‍ നാം തിരിച്ചറിയും. യാത്രകളെ പ്രണയിക്കുന്നവര്‍ക്കായുള്ളപ്രകൃതിയുടെ നിറക്കൂട്ടുകളും, തൃശൂര്‍ പൂരത്തിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ഗജവീരന്റെ പൂര വിളമ്പരവും തൃശൂരില്‍ നിന്നുള്ള ചിത്രകാരിപ്രതീക്ഷാ സുബിന്‍ കാന്‍വാസില്‍ പകര്‍ത്തി.
ബുധനാഴ്ച ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്‍ ഗിരീഷ് ഭട്ടതിരിപ്പാട്,അധ്യാപികയും പ്രശസ്ത ചിത്രകാരിയുമായലതാദേവി,വിദ്യവിഹാര്‍ സെന്‍ട്രല്‍ സ്‌ക്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.വിബിന്ദു, ടീച്ച് ആര്‍ട്ട് കൊച്ചി എന്ന ചിത്ര കല അധ്യാപക സംഘടനയുടെ കോഡിനേറ്ററും ചിത്രകാരനുമായ ചന്ദ്രബാബു, ചിത്രകാരന്‍ മനോജ് എന്നിവര്‍ സംസാരിച്ചു. ചിത്രപ്രദര്‍ശനം 19ന് സമാപിക്കും.
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT