- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശുഭിഗി റാവു കൊച്ചി ബിനാലെ അഞ്ചാം ലക്കം ക്യൂറേറ്റര്‍
വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റിയൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യൂറേറ്റര്‍ പ്രഖ്യാപനം
കൊച്ചി: സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജയായ ആര്‍ട്ടിസ്റ്റ് ശുഭിഗി റാവുവിനെ കൊച്ചി-മുസിരിസ് ബിനാലെ അഞ്ചാം ലക്കത്തിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുത്തു. വെനീസിലെ പലാസോ ഫ്രാഞ്ചെറ്റിയിലുള്ള ഇസ്റ്റിറ്റിയൂട്ടോ യൂറോപ്യോ ഡി ഡിസൈനിലായിരുന്നു ക്യൂറേറ്റര്‍ പ്രഖ്യാപനം. അമൃത ഝാവേരി, സുനിത ചോറാറിയ, ഗായത്രി സിന്‍ഹ, ജിതിഷ് കല്ലാട്ട്, തസ്‌നീം മേഹ്ത്ത, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റികളായ ബോസ് കൃഷ്ണമാചാരി, വി സുനില്‍, അലക്‌സ് കുരുവിള എന്നിവര്‍ അടങ്ങിയതായിരുന്നു തിരഞ്ഞെടുപ്പു നിര്‍ണയ സമിതി.തുടര്‍ച്ചയായി രണ്ടാം തവണയാണ് ബിനാലെയ്ക്ക് ക്യൂറേറ്ററായി വനിതയെ തിരഞ്ഞെടുക്കുന്നത്.2020 ഡിസംബര്‍ 12 നാണ് കൊച്ചി ബിനാലെ അഞ്ചാം ലക്കത്തിന് തുടക്കമാകുന്നത്.
സ്വദേശത്തു നിന്ന് പറിച്ചെറിയപ്പെട്ട് ഒഴുകി നടക്കുന്ന നഗരങ്ങളെപ്പോലെയാണ് പലപ്പോഴും ബിനാലെകളെന്ന് ശുഭിഗി റാവു പ്രതികരിച്ചു. എന്നാല്‍ കൊച്ചി-മുസിരിസ് ബിനാലെ നഗരത്തിന്റെ ചരിത്രവും സാംസ്‌ക്കാരിക വൈവിധ്യവുമായി ഇഴചേര്‍ന്നു കിടക്കുന്നു. പ്രാദേശികമായ വാസ്തവികതയെ നിലനിറുത്തുന്നതിനൊപ്പം നവപൊതുബോധത്തെ അരക്കിട്ടുറപ്പിക്കാനും ബിനാലെയിലൂടെ തനിക്കു സാധിക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.യുവത്വവും വൈവിദ്ധ്യമാര്‍ന്ന താത്പര്യവുമുള്ള ക്യൂറേറ്ററെയാണ് ആഗ്രഹിച്ചതെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. ക്യൂറേറ്റര്‍ നിര്‍ണയ സമിതി മികച്ച തീരുമാനമാണ് കൈക്കൊണ്ടത്. അനിതരസാധാരണമായ പ്രതിഭയുള്ള കലാകാരിയാണ് ശുഭിഗിയെന്നും ബോസ് ചൂണ്ടിക്കാട്ടി.
2018 ല്‍ ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിലെ പങ്കാളിത്ത കലാകാരിയായിരുന്നു ശുഭിഗി റാവു. പത്താമത് തായ്‌പേയി ബിനാലെ(2016), രണ്ടാമത് സിംഗപ്പൂര്‍ ബിനാലെ(2008) എന്നിവയിലും അവര്‍ പങ്കെടുത്തിട്ടുണ്ട്.ദി വുഡ് ഫോര്‍ ദി ട്രീസ്(2018), റിട്ടണ്‍ ഇന്‍ ദി മാര്‍ജിന്‍സ്(2017), ദി റെട്രോസ്‌പെക്ടബിള്‍ ഓഫ് എസ്. റൗള്‍(2013), യുസ്ഫുള്‍ ഫിക്ഷന്‍സ്(2013) എന്നിവയാണ് അവരുടെ ശ്രദ്ധേയ പ്രദര്‍ശനങ്ങള്‍. എബൗട്ട് ബുക്ക്‌സ്( റോം 2018), നാഷണല്‍ മ്യൂസിയം ഓഫ് സിംഗപ്പൂരിലെ സിഗ്‌നേച്ചര്‍ ആര്‍ട്ട് പ്രൈസ് ഫൈനലിസ്റ്റ്, ഗോസ്റ്റ് ഓണ്‍ ദി വയര്‍ 21(2016), ഡിയര്‍ പെയിന്റര്‍(2015), അര്‍ബന്‍നെസ്സ്(2015), മോഡേണ്‍ ലവ്(2014), സ്റ്റില്‍ ബില്‍ഡിംഗ്(2012), സിംഗപ്പൂര്‍ സര്‍വേ; ബിയോണ്ട് എല്‍കെവൈ(2010), ഫൗണ്ട് ആന്‍ഡ് ലോസ്റ്റ്(2009), സിംഗപ്പൂര്‍ മ്യൂസിയത്തിലെ ആര്‍ട്ട് ഷോ(2007), സെക്കന്റ് ഡാന്‍സ് സോങ്(2006), അപ്പിറ്റൈറ്റ്‌സ് ഫോര്‍ ലിറ്റര്‍(2006) ന്യൂ കണ്ടംപററീസ്(2005) എന്നിവ അവരുടെ സംയോജിത കലാപദ്ധതികളാണ്.
RELATED STORIES
ലൈംഗികാതിക്രമ കേസില് ബാലചന്ദ്ര മേനോന് മുന്കൂര് ജാമ്യം
11 Dec 2024 8:08 AM GMTകുഴല് കിണറില് വീണ അഞ്ച് വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം മൂന്നാം...
11 Dec 2024 8:02 AM GMTസംസ്ഥാനത്തെ സ്വര്ണവിലയില് വീണ്ടും വന് കുതിപ്പ്
11 Dec 2024 6:12 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTതേക്കടി ജലകന്യക ബോട്ടപകടം; കേസിന്റെ വിചാരണ നാളെ ആരംഭിക്കും
11 Dec 2024 5:36 AM GMTതെരുവുകളില് റോബോട്ട് പോലിസിനെ വിന്യസിച്ച് ചൈന (വീഡിയോ)
11 Dec 2024 4:21 AM GMT