പ്രളയാനന്തര കേരളത്തിനായി ബിനാലെ ഫൗണ്ടേഷന്‍ കലാസൃഷ്ടികളുടെ ലേലം സംഘടിപ്പിക്കുന്നു

കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്.

പ്രളയാനന്തര കേരളത്തിനായി ബിനാലെ ഫൗണ്ടേഷന്‍ കലാസൃഷ്ടികളുടെ ലേലം സംഘടിപ്പിക്കുന്നു
കൊച്ചി: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി പ്രശസ്ത കലാകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ ലേലം ചെയ്യുന്നു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആര്‍ട്ട് റൈസസ് ഫോര്‍ കേരള (ആര്‍ക്) ലേലത്തിന് വച്ചിട്ടുള്ള സൃഷ്ടികളുടെ പ്രദര്‍ശനം ആരംഭിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള വിഖ്യാത ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് ലേലത്തിന് വച്ചിരിക്കുന്നത്. മുംബൈയിലെ സാഫ്രണ്‍ ആര്‍ട്ട് ലേലകമ്പനിയുമായി സഹകരിച്ചാണ് ബിനാലെ ഫൗണ്ടേഷന്‍ ലേലം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 18നാണ് ലേലം. ഫോര്‍ട്ട്‌കൊച്ചിയിലെ ബാസ്റ്റിന്‍ ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്ന ലേലവസ്തുക്കളുടെ പ്രദര്‍ശനം ഈ മാസം 17 വരെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രദര്‍ശനം.ലേലത്തില്‍ നിന്നു ലഭിക്കുന്ന തുക പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് നല്‍കുന്നത്.മണ്‍മറഞ്ഞു പോയ ഇതിഹാസ കലാകാരി അമൃത ഷെര്‍ഗില്‍, വര്‍ത്തമാനകാല കലാകാരന്മാരായ അനീഷ് കപൂര്‍, എ രാമചന്ദ്രന്‍, ഗുലാം മുഹമ്മദ് ഷേഖ്, അഞ്ജു-അതുല്‍ ദോഡിയ, ദയാനിത സിംഗ്, മനീഷ പരീഖ്, മാധ്വി-മനു പരീഖ്, വേലു വിശ്വനാഥന്‍, മധുസൂദനന്‍, ശില്‍പ ഗുപ്ത, മിഥു സെന്‍, അന്താരാഷ്ട്ര കലാകാരന്മരായ ഫ്രാന്‍സ്‌കോ ക്ലെമെന്റ് ആന്‍ഡ് റോബെര്‍ട്ട് മോണ്ട്‌ഗോമറി തുടങ്ങിയവരുടെ സൃഷ്ടികളും ലേലത്തിന് വയ്ക്കുന്നുണ്ട്.കലാകാരന്മാര്‍ എന്നും ബിനാലെ ഫൗണ്ടേഷന്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കേരളത്തിന്റെ കണ്ണീരൊപ്പാന്‍ അന്താരാഷ്ട്ര കലാസമൂഹത്തിന് ലഭിച്ച അവസരമാണ് ആര്‍ട്ട് റൈസസ് ഫോര്‍ കേരള. ഈ ആഹ്വാനം ഉള്‍ക്കൊണ്ട് സൃഷ്ടികള്‍ ലേലത്തിന് വയ്ക്കാന്‍ സന്മനസ്സ് കാട്ടിയ സമകാലീന കലാകാര സമൂഹത്തിനോട് ഫൗണ്ടേഷന്‍ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kochimuzirisbiennale.org.

Tomy Mathew

Tomy Mathew

Our Contributor help bring you the latest article around you


RELATED STORIES

Share it
Top