ചലച്ചിത്രമേള: കൊവിഡ് പരിശോധന നാളെ മുതല്‍

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നാളെ മുതല്‍. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള നാല് കൗണ്ടറുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശോധന നടത്തുന്നത്.
തിരുവനന്തപുരം ജില്ലയിലുള്ളവര്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലും മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെ മേളയിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ചൊവ്വ, ബുധന്‍ ദിവസങ്ങളിലും കൊവിഡ് ടെസ്റ്റിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന സംബന്ധിച്ച അറിയിപ്പ് അക്കാഡമി എസ്.എം.എസിലൂടെ നല്‍കിയിട്ടുണ്ട്.
ഡെലിഗേറ്റുകള്‍, ഒഫിഷ്യലുകള്‍, വോളന്റിയര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ഡ്യൂട്ടി സ്റ്റാഫ് തുടങ്ങിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ചലച്ചിത്ര അക്കാദമി കോവിഡ് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റ് സമയത്തും പാസ് വിതരണത്തിലും ഉള്‍പ്പടെ മേളയുടെ നടത്തിപ്പിലുടനീളം കര്‍ശന കോവിഡ് പ്രതിരോധ നടപടികളാണ് അക്കാദമി സ്വീകരിച്ചിരിക്കുന്നത്.
RELATED STORIES
വീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില് 1025 തടവുകാരെ മോചിപ്പിക്കാന് ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്ക്കാറിന്റെ രണ്ടാം വാര്ഷികം; ഏപ്രില് ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില് പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMT