Arts

ഏഴു വര്‍ഷത്തിനുശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും കാമറയക്ക് മുന്നില്‍;പരസ്യചിത്രം പ്രകാശനം ചെയ്തു

പരസ്യചിത്രം മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളുമായി ചികിത്സ തുടരുമ്പോഴും ജഗതി ശ്രീകുമാറിന്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായി

ഏഴു വര്‍ഷത്തിനുശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും കാമറയക്ക് മുന്നില്‍;പരസ്യചിത്രം പ്രകാശനം ചെയ്തു
X

കൊച്ചി : അപകടത്തെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ജഗതി ശ്രീകുമാര്‍ ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയിച്ച പരസ്യചിത്രം പത്മശ്രീ ഭരത് മമ്മൂട്ടിയും പത്മഭൂഷണ്‍ ഭരത് മോഹന്‍ലാലും ചേര്‍ന്ന് പ്രകാശനം ചെയ്തു. എറണാകുളം ക്രൗണ്‍പ്ലാസയില്‍ നടന്ന ചടങ്ങിലായിരുന്നു പരസ്യ ചിത്രത്തിന്റെ പ്രകാശനം. ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ഫെയ്സ് ബുക്ക് പേജിന്റെ ഉദ്ഘാടനവും മമ്മൂട്ടിയുടെ മോഹന്‍ലാലും ചേര്‍ന്ന് ചടങ്ങില്‍ നിര്‍വഹിച്ചു.

വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളുമായി ചികിത്സ തുടരുമ്പോഴും ജഗതി ശ്രീകുമാറിന്റെ സിനിമയോടുള്ള തീവ്രമായ ആഗ്രഹവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നിര്‍ണ്ണായക പുരോഗതി ഉണ്ടാക്കാന്‍ സഹായകരമായി. ഒപ്പം ചികില്‍സയുടെ ഭാഗമായി തന്നെ അദ്ദേഹത്തെ വീണ്ടും കാമറയ്ക്ക് മുന്നില്‍ എത്തിക്കുകയാണെങ്കില്‍ അത് തിരിച്ചുവരവിന്റെ വേഗത കൂട്ടുമെന്ന് ജഗതിയെ ചികില്‍സിക്കുന്ന വെല്ലൂരിലെ ഡോക്ടര്‍മാര്‍ മക്കളായ രാജ്കുമാറിനോടും, പാര്‍വതി ഷോണിനോടും പറഞ്ഞിരുന്നു. നിലവിലെ ആരോഗ്യസ്ഥിതിയുടെ പരിമിതികളില്‍ നിന്നുകൊണ്ട് അഭിനയിക്കാവുന്ന ഒരു പരസ്യചിത്രമാണ് ജഗതി ശ്രീകുമാര്‍ സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന് വേണ്ടി അഭിനയിച്ചത്. ചടങ്ങില്‍ മനോജ് കെ ജയന്‍, വിനീത്, പ്രേംകുമാര്‍, സായികുമാര്‍, ബിന്ദു പണിക്കര്‍, കെപിഎസി ലളിത, മഞ്ചു പിള്ള, പൊന്നമ്മ ബാബു, രമേശ് പിഷാരടി, മാമുക്കോയ, എസ് എന്‍ സ്വാമി, എം രഞ്ജിത്, ദേവന്‍, അബു സലിം, സുരേഷ് കുമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജഗതി ശ്രീകുമാറിന്റെ കാമറയ്ക്ക് മുന്നിലേയ്ക്കുള്ള തിരിച്ചുവരവ് മലയാളികള്‍ ഒന്നടങ്കം വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവില്‍ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്റെ ചെയര്‍മാന്‍ പി കെ അബ്ദുള്‍ ജലീല്‍, മാനേജിംഗ് ഡയറക്ടര്‍ എ ഐ ഷാലിമാര്‍ പറഞ്ഞു. നിരവധി ചലച്ചിത്ര താരങ്ങളും , ജഗതിയുടെ കുടുംബാംഗങ്ങളും, സില്‍വര്‍ സ്റ്റോമിന്റെ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ പരസ്യചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.

Next Story

RELATED STORIES

Share it