സൗദിയിലെ സ്വകാര്യ ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍; വനിതാ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാം

റിയാദ്: റിയാദിലെ പ്രമുഖ ആശുപത്രികളിലൊന്നായ ദല്ലാഹ് ആശുപത്രിയില്‍ വിവിധ വിഭാഗങ്ങളിലായി വനിതാ നഴ്‌സുമാരെ ആവശ്യമുണ്ട്. ബിഎസ് സി നഴ്‌സിങ്, ജിഎന്‍എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം കണക്കാക്കിയിട്ടില്ല. ബിഎസ്സ്‌സി നഴ്‌സിങ് ബിരുദമുള്ളവര്‍ക്ക് 1 വര്‍ഷവും ജിഎന്‍എംകാര്‍ക്ക് 2 വര്‍ഷവുമാണ് കുറഞ്ഞ യോഗ്യത. മെഡിക്കല്‍ സര്‍ജിക്കല്‍ വാര്‍ഡ്, ഒപിഡി, എന്‍ഐസിയു, പിഐസിയു പീഡിയാട്രിക് വാര്‍ഡ് എന്നിവിടങ്ങളിലാണ് ജോലി ചെയ്യേണ്ടിവരിക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്കു പുറമെ സൗജന്യ ഭക്ഷണവും താമസവും ലഭിക്കും. ശമ്പളം 3900-4800 സൗദി റിയാല്‍. കൊറോണയുമായി ബന്ധപ്പെട്ട പ്രത്യേക റിക്രൂട്ട്‌മെന്റല്ല. രണ്ടു വര്‍ഷത്തെ കരാറിലായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് സിവിയും മറ്റ് രേഖകളും താഴെ പറയുന്ന വിലാസത്തില്‍ അയയ്ക്കുക. അഭിമുഖം സ്‌കൈപ്പ് പോലുള്ള ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ആയിട്ടായിരിക്കും നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ വഴി ബന്ധപ്പെടാം. http://www.dallah-hospital.com/english/home
വിലാസം: ksa.srhollytravels@gmail.com
വാട്‌സാപ്പ്: 9048068609
ഫോണ്‍: 7034408393, 9048068609.
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT