Career

കീം 2026 പ്രവേശനം: ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം

കീം 2026 പ്രവേശനം: ജനുവരി 31 വരെ അപേക്ഷ സമര്‍പ്പിക്കാം
X

തിരുവനന്തപുരം: 2026-27 അധ്യയന വര്‍ഷത്തില്‍ കേരളത്തിലെ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കീം 2026 അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷയോടൊപ്പം പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി തെളിയിക്കുന്ന രേഖകള്‍ എന്നിവ ജനുവരി 31നകം ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം. മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകള്‍ ഫെബ്രുവരി ഏഴുവരെ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിട്ടുണ്ട്.

നീറ്റ് പരീക്ഷ എഴുതുന്ന അപേക്ഷകര്‍, കേരളത്തിലെ മെഡിക്കല്‍ അല്ലെങ്കില്‍ മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി KEAM 2026 പോര്‍ട്ടല്‍ വഴി അപേക്ഷ നിര്‍ബന്ധമായും സമര്‍പ്പിക്കണം. കൂടുതല്‍ വിശദവിവരങ്ങള്‍ www.cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 0471 2332120.

Next Story

RELATED STORIES

Share it